ആം ആദ്മി നേതാവ് അതിഷി മർലേനക്കെതിരെ ചട്ട ലംഘന നോട്ടീസുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
03:33 PM Apr 05, 2024 IST
|
Online Desk
Advertisement
ആം ആദ്മി നേതാവ് അതിഷി മർലേനക്കെതിരെ ചട്ട ലംഘന നോട്ടീസുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ എട്ട് തിങ്കളാഴ്‌ച്ച ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് വിശദീകരണം നൽകാനാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്. കെജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള പ്രസ്താവനകളുടെ പേരിലാണ് കമ്മീഷന്റെ ഇപ്പോഴത്തെ നടപടി. ബിജെപിയിൽ ചേരുക , അല്ലെങ്കിൽ ജയിലിൽ പോവുക എന്നതാണ് കേന്ദ്രസർക്കാർ പ്രതിപക്ഷ കക്ഷികൾക്ക് മുന്നിൽ വെക്കുന്ന സന്ദേശമെന്ന അതിഷിയുടെ പ്രസ്താവനയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം ചോദിച്ച് നോട്ടീസയച്ചത്.
Advertisement
താനടക്കം ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ പലരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും അറസ്റ്റ് തടയണമെങ്കിൽ ബിജെപിയിൽ ചേരണമെന്നുമുള്ള സന്ദേശം ലഭിച്ചുവെന്നും അതിഷി പറഞ്ഞിരുന്നു.
Next Article