Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സഹകരണ മേഖലയിലെ പ്രശ്ന‌ങ്ങളിൽ സർക്കാരിന് നൽകിയിരുന്ന പിന്തുണ പിൻവലിക്കുന്നു; പ്രതിപക്ഷനേതാവ്

07:49 PM Aug 12, 2024 IST | Online Desk
Advertisement

പത്തനംതിട്ട: സഹകരണ മേഖലയിലെ
പ്രശ്ന‌ങ്ങളിൽ സർക്കാരിന് നൽകിയിരുന്ന പിന്തുണ പിൻവലിക്കുന്നു എന്ന് പ്രതിപക്ഷ
നേതാവ് വി.ഡി. സതീശൻ. സഹകരണ മേഖല
അതിജീവിക്കട്ടെ എന്നായിരുന്നു ഇതുവരെയുള്ള നിലപാട്. എന്നാൽ സിപിഎം
കള്ളവോട്ട് കൊണ്ട് സഹകരണ ബാങ്കുകൾ
പിടിച്ചെടുക്കുകയാണ്. അങ്ങനെ കള്ളവോട്ട്
കൊണ്ട് പിടിച്ചെടുത്ത ബാങ്കുകൾ നടത്തുന്നത് കാണട്ടെയെന്നും പ്രതിപക്ഷ നേതാവ്
വെല്ലുവിളിച്ചു.

Advertisement

തുമ്പമൺ സഹകരണബാങ്ക് തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് വി.ഡി. സതീശൻ നിലപാട് കടുപ്പിച്ചത്. പത്തനംതിട്ട ജില്ലയിൽ ഇരുപത്തിയൊന്നാമത്തെ ബാങ്ക് ആണ് സിപിഎം ഇത്തരത്തിൽ കള്ളവോട്ടിലൂടെ പിടിച്ചെടുക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനായി ക്രിമിനൽ സംഘത്തെ സിപിഎം ജില്ലാ സെക്രട്ടറി വളർത്തിയെടുക്കുന്നു എന്നും പ്രതിപക്ഷ നേതാവ് പന്തളത്ത് ആരോപിച്ചു.

Tags :
featuredkerala
Advertisement
Next Article