Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'ഹരിഹരന്‍റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സിപിഎം ജില്ലാ സെക്രട്ടറി'; ആരോപണവുമായി വി ഡി സതീശൻ

02:26 PM May 13, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: ആർ എം പി നേതാവ് കെ എസ് ഹരിഹരൻ്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

Advertisement

'മാപ്പ് പറയലിൽ തീരില്ല' എന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനമാണെന്നും സതീശൻ വ്യക്തമാക്കി. ഹരിഹരന്റെ പരാമർശം തെറ്റാണെന്ന് യു.ഡി.എഫും ആർ.എം.പിയും വ്യക്തമാക്കിയതാണ്. സംഭവത്തിൽ ഹരിഹരൻ മാപ്പ് പറഞ്ഞത് സ്വാഗതാർഹമാണ്. തെങ്ങിൻ പൂക്കുല പോലെ ടി പി ചന്ദ്രശേഖരൻ്റെ തലച്ചോറ് ചിതറിക്കുമെന്ന് പറയുകയും പിന്നീട് ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത പാർട്ടിയാണ് സിപിഎമ്മെന്നും വിഡി സതീശൻ വിമർശിച്ചു.

Tags :
featuredkeralanews
Advertisement
Next Article