Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വിനീതിന്റെ 'വര്‍ഷങ്ങള്‍ക്കു ശേഷം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

04:20 PM Dec 22, 2023 IST | Online Desk
Advertisement

സൂപ്പര്‍ഹിറ്റ് ചിത്രമായ 'ഹൃദയ'ത്തിന് ശേഷം പ്രണവ് മോഹന്‍ലാലും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന 'വര്‍ഷങ്ങള്‍ക്കു ശേഷം' പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മിക്കുന്ന ചിത്രത്തിലെ മറ്റൊരു നായകനായ ധ്യാന്‍ ശ്രീനിവാസന്റെ ജന്മദിനത്തില്‍ പ്രേക്ഷകര്‍ക്ക് മനോഹരമായ ഒരു സമ്മാനവുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 'വര്‍ഷങ്ങള്‍ക്കു ശേഷം' ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ധ്യാനിന്റെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്തത്.

Advertisement

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടോവിനോ, ആസിഫ് അലി തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ ചേര്‍ന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. പ്രണവും ധ്യാനും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്ന പോസ്റ്ററില്‍ പുരട്ചി തലൈവര്‍ എം.ജി ആറിന്റെ സാന്നിദ്ധ്യവുമുണ്ട്. പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയം നിര്‍മ്മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഛായാഗ്രഹണം - വിശ്വജിത്ത്, സംഗീതസംവിധാനം - അമൃത് രാംനാഥ്, എഡിറ്റിംഗ് - രഞ്ജന്‍ എബ്രഹാം, ആര്‍ട്ട് ഡയറക്ടര്‍ - നിമേഷ് താനൂര്‍, കോസ്റ്റ്യൂം - ദിവ്യ ജോര്‍ജ്, മേക്കപ്പ് - റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സജീവ് ചന്തിരൂര്‍, ചീഫ് അസോസിയേറ്റ് - അഭയ് വാര്യര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ - വിജേഷ് രവി, ടിന്‍സണ്‍ തോമസ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പന്‍ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. രണ്ടും മൂന്നും മാസങ്ങളാണ് സെറ്റ് വര്‍ക്കുകള്‍ക്ക് മാത്രമായി ചിലവഴിച്ചത്. വലിയൊരു ക്യാന്‍വാസില്‍ ഒരുക്കിയിരിക്കുന്ന ചിത്രം റംസാന്‍ - വിഷു റിലീസായി ഏപ്രില്‍ മാസം തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

Advertisement
Next Article