Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആദ്യ ചുവടുവെയ്പ്പ്; വയനാട്ടിലെ ദുരിതബാധിതർക്ക് വീടൊരുക്കി യൂത്ത് കോൺഗ്രസ്

03:28 PM Aug 12, 2024 IST | Online Desk
Advertisement

കൽപ്പറ്റ: വയനാട്ടിലെ ദുരിതബാധിതർക്ക് കൊടുത്ത ഉറപ്പ് പാലിക്കാൻ ആദ്യനീക്കവുമായി യൂത്ത് കോൺഗ്രസ്. അഞ്ച് കുടുംബങ്ങൾക്ക് വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും എത്തിച്ചുനൽകി. ചൂരൽമല സ്വദേശിയായ അനിൽകുമാറിന്റെ കുടുംബത്തിന് അമ്മയടക്കം അഞ്ചുപേരുടെ ജീവനാണ് നഷ്ടമായത്. ആശുപത്രിയിൽ നിന്നും മടങ്ങിയ അനിൽ കുമാറും അനിയൻ അനീഷും സ്വമേധയാ വാടക വീട് കണ്ടെത്തി. ഈ വീട്ടിലേക്ക് ആവശ്യമായ കട്ടിൽ, കിടക്ക, ഡൈനിങ്ങ് ടേബിൾ, അലമാര, ടീപ്പോ, കുക്കർ മറ്റ് പാത്രങ്ങൾ എന്നിവയെല്ലാം എത്തിച്ചു നൽകി. ആശുപത്രിയിൽ നിന്നും വരുന്നവർക്ക് ക്യാമ്പുകളിൽ കിടക്കാൻ പ്രയാസമുണ്ട് പലർക്കും മുറിവുകൾ ഉണങ്ങി വരുന്നതേയുള്ളു. 50 വാടക വീടുകളിലേക്ക് വേണ്ട എല്ലാ സാധനങ്ങളും എത്തിക്കുകയെന്നാണാണ് യൂത്ത് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

Advertisement

‘യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 50 വീടൊരുക്കൽ എന്ന പദ്ധതിയുടെ ഭാഗമായി ക്യാംപിൽ നിന്ന് വാടക വീട്ടിലേക്ക് മാറിയ കുടുംബങ്ങൾക്കാവശ്യമായ ഗൃഹോപകരണങ്ങളും മറ്റ് ആവശ്യസാധനങ്ങളും എത്തിച്ചു നൽകിയെന്നും ഇതുപോലെ നിങ്ങൾക്ക് കഴിയുന്നപോലെ ആ കുടുംബത്തെ സഹായിക്കുമല്ലോ എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്;

വീടൊരുക്കി യൂത്ത് കോൺഗ്രസ്സ്. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 50 വീടൊരുക്കൽ എന്ന പദ്ധതിയുടെ ഭാഗമായി ക്യാംപിൽ നിന്ന് വാടക വീട്ടിലേക്ക് മാറിയ കുടുംബങ്ങൾക്കാവശ്യമായ ഗ്രഹോപകരണങ്ങളും അടുക്കള സാധനങ്ങളും സ്കൂൾ കിറ്റും നല്കുന്ന പരിപാടിക്ക് 5 വീടുകളൊരുക്കിയിന്ന് തുടക്കമായി. ഇത് ഒരു കുടുംബത്തിൽ 5 പേർ മരണപ്പെടുകയും 2 പേർക്ക് പരിക്ക് പറ്റുകയും ചെയ്ത അനിൽകുമാറിന്റെ വീടാണ്… നിങ്ങൾക്ക് കഴിയുന്നത് പോലെ ആ കുടുംബത്തെ നേരിട്ടു സഹായിക്കുമല്ലോ…

Tags :
featuredkeralanewsPolitics
Advertisement
Next Article