For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വനിത ഡോക്ടറെ രോഗി ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

12:55 PM Aug 27, 2024 IST | Online Desk
വനിത ഡോക്ടറെ രോഗി ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
Advertisement

തിരുപ്പതി: കൊല്‍ക്കത്ത ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പി.ജി ട്രെയ്‌നി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ സുരക്ഷക്കായി രാജ്യവ്യാപകമായി മുറവിളി കൂട്ടുന്നതിനിടെ രാജ്യത്തെ നടുക്കി മറ്റൊരു ആക്രമണം കൂടി.തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ജൂനിയര്‍ വനിത ഡോക്ടറെ രോഗി ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Advertisement

പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍, രോഗി ഡോക്ടറുടെ മുടിയില്‍ ബലമായി പിടിക്കുന്നതും ആശുപത്രി കിടക്കയുടെ സ്റ്റീല്‍ ഫ്രെയിമില്‍ തലയിടിപ്പിക്കുന്നതും കാണാം. ഉടന്‍ ഓടിയെത്തിയ വാര്‍ഡിലെ മറ്റ് ഡോക്ടര്‍മാര്‍ ആക്രമിയെ കീഴ്‌പ്പെടുത്തുന്ന ദൃശ്യമാണ് പുറത്തുവന്നത്.സംഭവത്തില്‍ പരിക്കേറ്റ ഡോക്ടര്‍ സുഖം പ്രാപിച്ച് വരികയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

സംഭവത്തെത്തുടര്‍ന്ന് ആശുപത്രിയിലെ മെഡിക്കല്‍ പ്രഫഷണലുകളും ജീവനക്കാരും തങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. ഇത്തരം അക്രമികളില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിന് ഉയര്‍ന്ന സുരക്ഷയും നയങ്ങളുടെ അപര്യാപ്തതയും അവര്‍ ചൂണ്ടിക്കാണിച്ചു.സംഭവത്തില്‍ ജൂനിയര്‍ ഡോക്ടേഴ്സ് അസോസിയേഷനും ശക്തമായി പ്രതിഷേധിച്ചു. ആരോഗ്യ പരിപാലന വിദഗ്ധര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ സുപ്രീം കോടതി 10 അംഗ ദേശീയ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ആക്രമം.

Author Image

Online Desk

View all posts

Advertisement

.