ജശോരേശ്വരി ക്ഷേത്രത്തിന് മോദി സമ്മാനിച്ച സ്വർണ കിരീടം മോഷണം പോയി
01:01 PM Oct 11, 2024 IST | Online Desk
Advertisement
ന്യൂഡൽഹി: ബംഗ്ലാദേശിലെ സത്ഖിര ജില്ലയിലെ ജശോരേശ്വരി ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച കാളി ദേവിയുടെ സ്വർണ കിരീടം മോഷണം പോയി. വ്യാഴാഴ്ച ഉച്ചയ്ക്ക് ക്ഷേത്ര പൂജാരി പൂജ കഴിഞ്ഞ് നടയടച്ച് പോയതിന് ശേഷമാണ് മോഷണം. 2021 ലെ ബംഗ്ലാദേശ് സന്ദർശന വേളയിലാണ് മോദി സ്വർണ കിരീടം സമർപ്പിച്ചത്. സ്വർണ കിരീടം മോഷണം പോയത് അന്വേഷിക്കണമെന്ന് ബംഗ്ലാദേശിനോട് ഇന്ത്യ ആവശ്യപ്പെട്ടു. “സംഭവത്തിൽ ഞങ്ങൾ ഉത്കണ്ഠ പ്രകടിപ്പിക്കുന്നു, മോഷണത്തെക്കുറിച്ച് അന്വേഷിക്കാനും കിരീടം വീണ്ടെടുക്കാനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും ബംഗ്ലാദേശ് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു,” ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.
Advertisement