For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വെള്ളൂർക്കോണം ക്ഷീരോല്പാദക സഹകരണസംഘം ഭരണസമിതി പിരിച്ചുവിടണം

08:25 PM Sep 16, 2024 IST | Online Desk
വെള്ളൂർക്കോണം ക്ഷീരോല്പാദക സഹകരണസംഘം ഭരണസമിതി പിരിച്ചുവിടണം
Advertisement

തിരുവനന്തപുരം: അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തിവാഴുന്ന സിപിഐ നേതൃത്വത്തിലുള്ള വെള്ളൂർക്കോണം ക്ഷീരോല്പാദക സഹകരണസംഘം ഭരണസമിതി പിരിച്ചുവിടണമെന്ന് ആവശ്യം.

Advertisement

സംഘത്തിലെ നാലു ഭരണസമിതി
അംഗങ്ങൾ രാജിവയ്ക്കുകയും,
ഭരണസമിതിയിലെ ഒരംഗം ഒരു വർഷത്തിലധികവും, മറ്റൊരംഗം 6 മാസത്തിലധികവും കമ്മിറ്റികളിൽ
പങ്കെടുക്കാതിരുന്നതിനാൽ ഭരണ സമിതി അംഗത്വത്തിന് നിയമപരമായ യോഗ്യത ഇല്ലാത്തത് കാരണം ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിൽ ഭരണസമിതി പിരിച്ചു വിടുവാൻ ഡയറി ഓഫീസറും ക്ഷീരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും നിർദ്ദേശം നൽകിയിട്ടും പാർട്ടി ഭരിക്കുന്ന വകുപ്പ് മന്ത്രിയുടെ ഓഫീസിൽ സമ്മർദ്ദം ചെലുത്തി സിപിഐ നേതൃത്വം ക്ഷീരസംഘം പിരിച്ചുവിടൽ നടപടി ഒഴിവാക്കുവാനുള്ള ശ്രമത്തിലാണ്.

ക്ഷീരകർഷകർക്ക് യഥാസമയം പാലിന്റെ വില നൽകാതെ വർഷങ്ങളായി അഴിമതിയും ധൂർത്തും നടത്തി സംഘത്തെ തകർച്ചയിലെത്തിച്ചു. രാജി വെച്ച് ഒഴിഞ്ഞ സെക്രട്ടറി തസ്തികയിൽ ലക്ഷങ്ങൾ വാങ്ങി താൽക്കാലികമായി നിയമിക്കപ്പെട്ടയാളെ കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് ഒഴിവാക്കേണ്ടി വന്ന സ്ഥാനത്തേക്ക് വീണ്ടും ഇപ്പോൾ രണ്ട് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച ശേഷം നിയമനത്തിന് കോഴപ്പണമായി സിപിഐ ലോക്കൽ കമ്മിറ്റി നേതൃത്വം ലേലം വിളിക്കുകയാണെന്നാണ് ആരോപണം.

സ്ഥിരമായി കമ്മിറ്റിയിൽ പങ്കെടുക്കുക്കാതെ അംഗത്വത്തിൽ നിന്ന് പുറത്തായ രണ്ട് അംഗങ്ങളെ മിനുട്സ് ബുക്കിൽ തിരിമറി നടത്തി ഒപ്പ് രേഖപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. വർഷങ്ങളായി പൊതുയോഗം കൂടാതെയും പൊതുയോഗ അംഗീകാരമില്ലാതെ ഭൂരിപക്ഷം ഉറപ്പാക്കുന്നതിനായി ക്രമവിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ അംഗങ്ങളെ നോമിനേറ്റ് ചെയ്യാനുള്ള നീക്കം ക്ഷീരവകുപ്പ് അംഗീകരിക്കരുതെന്നും ഭൂരിപക്ഷം നഷ്ട്ടമായ ഭരണസമിതിയെ ഡയറി ഓഫീസറുടെ ശുപാർശ പ്രകാരം ഉടനെ പിരിച്ചു വിടുവാൻ ക്ഷീരവികസന വകുപ്പ് തയ്യാറാകണം എന്നുമാണ് ക്ഷീര കർഷകരുടെ ആവശ്യം

Tags :
Author Image

Online Desk

View all posts

Advertisement

.