സർക്കാർ മത്സത്തൊഴിലാളികളെ വഞ്ചിച്ചു; ഫാ.യൂജിൻ പെരേര
11:03 AM Jun 20, 2024 IST
|
Online Desk
Advertisement
തിരുവനന്തപുരം: മുതലപ്പൊഴിയിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളി കൂടി മരിച്ച സാഹചര്യത്തിൽ സർക്കാരിനെ വിമർശിച്ച് ലത്തീൻ സഭ രംഗത്തെത്തി. സർക്കാർ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് വികാരി ജനറൽ ഫാ.യൂജിൻ പെരേര ആരോപിച്ചു.
Advertisement
വിഴിഞ്ഞത്തും മുതലപ്പൊഴിയിലും സർക്കാർ അദാനിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. സർക്കാർ ലത്തീൻ സഭയ്ക്ക് നൽകിയ ഉറപ്പ് പാലിക്കുന്നില്ല. തീരശോഷണം പഠിക്കാൻ നിയോഗിച്ച കുഡാലെ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാൻ സർക്കാർ തയ്യാറാകണം. പ്രളയത്തിൽ കെെകാലിട്ടടിച്ച മുഖ്യമന്ത്രിയെ രക്ഷിച്ചത് മത്സ്യ തൊഴിലാളികളാണ്. മത്സ്യതൊഴിലാളികളെ സർക്കാർ കബളിപ്പിക്കുകയാണെന്നും ഫാ.യൂജിൻ പെരേര വിമർശിച്ചു.
Next Article