ഗുജറാത്ത് സർക്കാരിന് കനത്ത തിരിച്ചടി; പ്രതികളെ വിട്ടയയ്ക്കാൻ സർക്കാരിന് അധികാരമില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിൽ ഗുജറാത്ത് സർക്കാരിന് കനത്ത തിരിച്ചടി. പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കി. പ്രതികൾക്ക് ശിക്ഷ ഇളവ് നൽകിയതിനെതിരെ ബിൽക്കീസ് ബാനു സമർപ്പിച്ച ഹർജിയിലാണ് വിധി. പ്രതികളെ വിട്ടയയ്ക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നും കേസിന്റെ വിചാരണ നടന്നത് മഹാരാഷ്ട്രയിലായതിനാൽ മഹാരാഷ്ട്ര സർക്കാരാണ് അപേക്ഷ പരിഗണിക്കേണ്ടിയിരുന്നുതെന്നും കോടതി ചൂണ്ടിക്കാട്ടി. തെറ്റായ വിവരങ്ങൾ നൽകിയാണ് കുറ്റവാളികൾ ഇളവിനായി അപേക്ഷിച്ചതെന്നും സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും വിധിയിൽ കോടതി വ്യക്തമാക്കി.
2002ലെ ഗുജറാത്ത് കലാപത്തിൽ ബിൽക്കിസ് ബാനുവിയെ കൂട്ടബലാൽസംഗം ചെയ്യുകയും മൂന്ന് വയസുള്ള കുട്ടിയെ ഉൾപ്പടെ കുടുംബത്തിലെ 7 പേരെ കൊലപ്പെടുത്തുകയും ചെയ്തത്. 11 പ്രതികൾക്ക് ഇളവ് നൽകിയതിൽ സംസ്‌ഥാനം ഏകീകൃത മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന വിഷയത്തിലാണ് ജസ്‌റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്‌ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് പ്രധാനമായും വാദം കേട്ടത്.