Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കവർന്നെടുത്ത ആനുകൂല്യങ്ങൾ സർക്കാർ തിരികെ നൽകണം; ചവറ ജയകുമാർ

05:41 PM Apr 23, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും കവർന്നെടുത്ത ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട അവകാശങ്ങളും അടിയന്തിരമായി പുനസ്ഥാപിക്കണമെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. കേരള എൻജിഒ അസോസിയേഷൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി ഫോറസ്റ്റ് ഹെഡ്ക്വോർട്ടേഴ്സിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement

ഓരോ ജീവനക്കാരന്റേയും 15 മാസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് സർക്കാർ കവർന്നെടുത്തിരിക്കുന്നത്. മൂന്ന് വർഷമായി ഡിഎ ഇല്ല, 5 വർഷമായി സറണ്ടർ ഇല്ല, മുൻ ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശിക നൽകിയിട്ടില്ല, മെഡിസെപ്പ് പദ്ധതി വികലമായി നടപ്പിലാക്കി, ജീവനക്കാരുടെ ആരോഗ്യ പരിരക്ഷ ഇല്ലാതാക്കി. ചികിത്സക്ക് ആശുപത്രിയുമില്ല ചികിത്സയുമില്ല. ജീവനക്കാരുടെ ഇൻഷ്വറൻസ് തുകക്ക് യാതൊരു പരിരക്ഷയും നൽകാതെ സർക്കാർ വിഹിതം ഇല്ലാതെ വഞ്ചിക്കുകയാണ്.
സർക്കാരിന് ഇത്തരത്തിൽ പണാപഹരണം നടത്തുന്നതിന് ഇടത് സർവ്വീസ് സംഘടനകൾ ഒത്താശ ചെയ്ത് കൊടുക്കുകയാണ്. സർക്കാർ സർവ്വീസ് ഇല്ലാതാക്കാനുള്ള ഗൂഢശ്രമമാണ് ഇവിടെ നടക്കുന്നതെന്നും ചവറ ജയകുമാർ കുറ്റപ്പെടുത്തി.

ഇവിടെ ലക്ഷക്കണക്കിന് ആളുകൾക്ക് പിൻവാതിൽ നിയമനം നൽകിയിരിക്കുന്നു. ഇത് ഇവിടത്തെ ഉദ്യോഗാർത്ഥികളോടും യുവാക്കളോടും ഉള്ള കടുത്ത വെല്ലുവിളിയാണെന്ന് അദ്ദേഹം വിമർശിച്ചു. സർക്കാർ മാതൃകാ തൊഴിൽ ദാതാവായി മാറണം. രാഷ്ട്രീയ പ്രേരിതമായ സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കണം. പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ തയ്യാറാകണം, കഴിഞ്ഞ രണ്ട് തെരെഞ്ഞെടുപ്പുകളിലെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളാണ് ഉള്ളതെന്ന് ഓർമ്മിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കേരള എൻജിഒ അസോസിയേഷൻ തിരുവനന്തപുരം സൗത്ത് ജില്ല പ്രസിഡന്റ് രാഘേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോർജ്ജ് ആന്റണി സംസ്ഥാന സെക്രട്ടറി ജെ എഡിസൺ, സംസ്ഥാന കമ്മിറ്റി അംഗം അരുൺ ജി ദാസ്, മോബിഷ്, ജില്ലാ വൈസ് പ്രസിഡന്റ് ഷൈൻകുമാർ, ജോയിന്റ് സെക്രട്ടറി ലിജു എബ്രഹാം, ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Tags :
kerala
Advertisement
Next Article