ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം, മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായി ആരംഭിച്ച സാലറി ചലഞ്ചിനെ കുറിച്ച് സംസ്ഥാനത്ത് വിവാദം ഉയര്‍ന്നിരിന്നു. സാലറി ചലഞ്ചിന്റെ പേരില്‍ സര്‍ക്കാരും ജീവനക്കാരും തമ്മിലുള്ള സംഘർഷം ശക്തമായിരുന്നു. സാലറി ചലഞ്ചിന് തയ്യാറാകാത്ത ജീവനക്കാരെ വെല്ലുവിളിച്ച് മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ സാലറി ചലഞ്ചിനോട് നിസ്സഹരിക്കാന്‍ തീരുമാനിച്ചതോടെയാണ് സര്‍ക്കാര്‍ നടപടികള്‍ കടുപ്പിക്കുന്നത്.
സാലറി ചലഞ്ചിന് സമ്മതം നല്‍കാത്തവര്‍ക്ക് പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് വായ്പയെടുക്കാന്‍ സാധിക്കില്ല എന്നാണ് മുന്നറിയിപ്പ് നൽകുന്നത്. സാലറി ചലഞ്ചിന് സമ്മതപത്രം നല്‍കാത്തവര്‍ക്ക് പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് വായ്പയെടുക്കാന്‍ സാധിക്കില്ല എന്നാണ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ മുഴുവന്‍ വിവരങ്ങളും നിയന്ത്രിക്കുന്ന സ്പാര്‍ക്ക് സോഫ്റ്റ്വെയറില്‍ ശനിയാഴ്ച മുതല്‍ ഇത് നടപ്പാക്കാനുള്ള തിരുത്തല്‍ വരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാലറി ചലഞ്ചിലൂടെ സംഭാവന ചെയ്യാത്ത ജീവനക്കാരുടെ അപേക്ഷ പ്രോസസ് ചെയ്യില്ലെന്നാണ് മുന്നറിയിപ്പ്.