For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം

11:29 AM Nov 14, 2024 IST | Online Desk
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
Advertisement

സംസ്ഥാനത്തെ ജുഡീഷ്യൽ സർവ്വീസിലുള്ളവർക്ക് 2024 ജൂലൈ മാസത്തെ 3% ക്ഷാമബത്ത അനുവദിച്ച ഉത്തരവിലൂടെ വീണ്ടും സിവിൽ സർവ്വീസിനെ രണ്ടു തട്ടിലാക്കുകയാണ് സർക്കാർ. അനുവദിച്ച ക്ഷാമബത്തയുടെ കുടിശ്ശിക പണമായി നൽകുമെന്നും ഉത്തരവിൽ പറയുന്നു. 50% ത്തിൽ നിന്ന് 53% ശതമാനത്തിലേക്ക് വർധിച്ചപ്പോൾ സംസ്ഥാന സർക്കാർ ജീവനക്കാർ ഇന്നും പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി ലഭിച്ച അടിസ്ഥാന ശമ്പളത്തിന്റെ 12% ക്ഷാമബത്ത മാത്രമാണ് ലഭിക്കുന്നത്.

Advertisement

2024 ജൂലായിൽ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കേണ്ടതാണ്. എന്നാൽ നാളിതുവരെ ശമ്പളകമ്മീഷനെ വയ്ക്കാൻ പോലും ഈ സർക്കാർ തയ്യാറായിട്ടില്ല.

2022 ജനുവരി മുതലുള്ള 6 ഗഡുക്കളിലായി 19% ക്ഷാമബത്ത കുടിശ്ശികയാണ്. ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം വാങ്ങുന്ന ക്ലാസ്സ് 4 ജീവനക്കാർക്ക് പ്രതിമാസം 4370/- രൂപയാണ് ഈ ഇനത്തിൽ മാത്രം നഷ്ടം. മാസ്റ്റർ സ്കെലിൽ ഉയർന്ന ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് പ്രതിമാസം 31692/- രൂപ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.

2024 ഏപ്രിലിലും ഒക്ടോബറിലും ജീവനക്കാർക്ക് അനുവദിച്ച കുടിശ്ശികയുണ്ടായിരുന്ന 5% ക്ഷാമബത്ത ഉത്തരവിൽ 78 മാസത്തെ മുൻകാലപ്രാബല്യം അപ്രത്യക്ഷമായി. മാസ്റ്റർ സ്കെയിലിൽ 23000 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന ഒരു ഓഫീസ് അറ്റൻഡന്റിനിന് 49815/-രൂപയും ഒരു ക്ലാർക്കിന് 57105/- രൂപയും ഒരു ഹെഡ് ക്ലാർക്കിന് 84501/- രൂപയും തുടങ്ങി ആ സ്കെയിലിലെ ഉയർന്ന ഉദ്യാഗസ്ഥന് 3,25,260/- രൂപയുമാണ് ഈ ഉത്തരവിലൂടെ സർക്കാർ പിടിച്ചെടുത്തത്.

അഞ്ചു വർഷമായി ലീവ് സറണ്ടർ തടഞ്ഞു വച്ചിരിക്കുയാണ്. ആ ഇനത്തിൽ ഒന്നര ലക്ഷം രൂപ ഒരു ക്ലാർക്കിന് നഷ്ടപ്പെടുന്നു. 2019 ലെ ശമ്പള പരിഷകരണത്തിന്റെ കുടിശ്ശിക തടഞ്ഞുവെച്ചതിലൂടെ ആ ഇനത്തിലും ഒന്നര മുതൽ രണ്ടു വരെ ലക്ഷം നഷ്ടപ്പെട്ടു. ചുരുക്കത്തിൽ ഒരു എൽ.ഡി ക്ലാർക്കിന് മാത്രം പ്രതിമാസം 5035/- രൂപയും നഷ്ടപ്പെട്ട മാറ്റാനുകൂല്യങ്ങൾ കണക്കാക്കുമ്പോൾ ഏഴു ലക്ഷം രൂപയും ഇതുവരെ നഷ്ടമായിരിക്കുകയാണ്. മറ്റു ഉയർന്ന തസ്തികകളിലേത് കണക്കാക്കുമ്പോൾ ഇതിന്റെ ആഘാതം വളരെ വലുതാണെന്ന് കാണാം. ഓരോ ജീവനക്കാരിൽ നിന്നും ഭീമമായ തുകയാണ് സർക്കാർ കൈയ്യടക്കി വച്ചിട്ടുള്ളത്.

ദൈനംദിന ജീവിത ചെലവുകൾ കൂട്ടിമുട്ടിക്കാൻ ജീവനക്കാർ പെടാപ്പാടുപ്പെടുമ്പോൾ അവരെ ഇളിഭ്യരാക്കുന്ന ഇത്തരം ഉത്തരവുകൾ സർക്കാരിന്റെ ചിറ്റമ്മ നയമാണ് വ്യക്തമാക്കുന്നത്. ജീവനക്കാരുടെ തടഞ്ഞു വെച്ച ആനുകൂല്യങ്ങൾ മുഴുവനും നൽകാൻ സർക്കാർ തയ്യാറാകണം. സംസ്ഥാന സിവിൽ സർവ്വീസ് ജീവനക്കാരെയും അധ്യാപകരെയും രണ്ടാംനിര പൗരന്മാരായി കാണുന്ന ഈ നയം അവസാനിപ്പിക്കണം. ഇത്തരം നീതി നിഷേധങ്ങൾ തുടർക്കഥയാകുമ്പോൾ അവകാശ സംരക്ഷണത്തിനായി സർക്കാർ ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിന് തയ്യാറെടുക്കുകയാണ്.

Author Image

Online Desk

View all posts

Advertisement

.