പ്രത്യേക 'ഏക്ഷനുകൾ' കൊണ്ടൊന്നും യുവാക്കളുടെ സമരാവേശത്തെ ഊതിക്കെടുത്താൻ സർക്കാരിന് സാധിക്കില്ല; എംകെ മുനീർ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പുലർച്ചെ വീടുകയറി അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോലീസ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ എംഎൽഎ. ഇത്തരം പ്രത്യേക 'ഏക്ഷനുകൾ' കൊണ്ടൊന്നും രാഹുലടക്കമുള്ള യുവാക്കളുടെ സമരാവേശത്തെ ഊതിക്കെടുത്താൻ സാധിക്കില്ല എന്ന് മുഖ്യമന്ത്രിയും പരിവാരങ്ങളും മനസ്സിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി
എംകെ മുനീർ എംഎൽഎയുടെ വാക്കുകൾ
സർക്കാരിനെതിരെ ജനാധിപത്യ രീതിയിൽ സമരത്തിന് നേതൃത്വം കൊടുത്ത യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തിരിക്കുന്നു. ഇത്തരം ലജ്ജകാരവും ആഭാസകരവുമായ പ്രവർത്തികൾ കേരളത്തിന് പരിചയമുണ്ടോ എന്ന് മുഖ്യമന്ത്രി ഒന്ന് കൂടെ ആലോചിക്കണം. ഇതാദ്യമായാണോ കേരളത്തിൽ യുവജനങ്ങൾ സമരത്തിൽ ഏർപ്പെടുന്നത്.? മുമ്പൊന്നും കാണാത്ത രീതിയിലുള്ള പ്രതികാര നടപടികൾ ഈ സർക്കാർ തുടരുന്നതിന്റെ സാഗത്യം മനസ്സിലാവുന്നില്ല.
ഇത്തരം പ്രത്യേക 'ഏക്ഷനുകൾ' കൊണ്ടൊന്നും രാഹുലടക്കമുള്ള യുവാക്കളുടെ സമരാവേശത്തെ ഊതിക്കെടുത്താൻ സാധിക്കില്ല എന്ന് മുഖ്യമന്ത്രിയും പരിവാരങ്ങളും മനസ്സിലാക്കണം.
പ്രിയപ്പെട്ട രാഹുലിന് ഐക്യദാർഢ്യം.