ലോറിയില്‍ നിന്ന് പാറക്കഷണം ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു
05:17 PM Feb 14, 2024 IST
|
Online Desk
Advertisement
വെഞ്ഞാറമൂട്; പശ്ചിമ ബംഗാള്‍ സ്വദേശി സാഹിദുള്‍ ഹഖ് (34) ആണ് മരിച്ചത്.വെഞ്ഞാറമൂട് കിഴായിക്കോണത്തു പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ പൊട്ടിച്ച പാറ ലോറിയില്‍ കയറ്റുന്നതിനിടെയായിരുന്നു അപകടം.പരുക്കേറ്റ തൊഴിലാളിയെ ഉടന്‍ തന്നെ വെഞ്ഞാറമുട് ഗോകുലം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെഞ്ഞാറമുട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Advertisement
Next Article