Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്വകാര്യബസുകൾക്ക് 140 കി.മീറ്ററിലധികം ദൂരം പെർമിറ്റ് നൽകരുതെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി

11:55 AM Nov 06, 2024 IST | Online Desk
Advertisement

കൊച്ചി: സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. 140 കിലോമീറ്ററലധികം ദൂരത്തിൽ പെര്‍മിറ്റ് അനുവദിക്കാത്ത നടപടിക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. മോട്ടോര്‍ വാഹന വകുപ്പിലെ ഈ സ്കീം നിയമപരമല്ലെന്നാണ് ഹര്‍ജിയിൽ സ്വകാര്യ ബസ് ഉടമകള്‍ വാദിച്ചത്. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയത്. സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്റര്‍ ദൂരത്തിൽ മാത്രം പെര്‍മിറ്റ് നൽകിയാൽ മതിയെന്ന മോട്ടോര്‍ വാഹന സ്കീമിലെ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതിയുടെ നിര്‍ണായ വിധി കെഎസ്ആര്‍ടിസിക്ക് കനത്ത തിരിച്ചടിയാകും. ഹൈക്കോടതി ഉത്തരവോടെ കൂടുതൽ ജില്ലകളിലേക്ക് 140 കിലോമീറ്ററിലധികം ദൂരത്തിൽ പെര്‍മിറ്റ് സ്വന്തമാക്കി സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താനാകും.

Advertisement

Tags :
keralanews
Advertisement
Next Article