വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയാ കേസെടുക്കാൻ നിർദേശം നൽകി ഹൈക്കോടതി
04:12 PM Aug 08, 2024 IST | Online Desk
Advertisement
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വിഷയത്തിൽ സ്വമേധയാ കേസെടുക്കാൻ റജിസ്ട്രാർക്ക് നിർദേശം നൽകി ഹൈക്കോടതി. മാധ്യമവാർത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെയും അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് നാളെ കേസ് പരിഗണിക്കും. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളും പരിഗണിക്കും.
വയനാട് ദുരന്തത്തിന് പിന്നാലെ സ്ഥിതിഗതികളെക്കുറിച്ചു ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതിനു ശേഷമാണ് സ്വമേധയാ കേസെടുക്കാൻ തീരുമാനിച്ചത്.
Advertisement