നടന്‍ ഇടവേള ബാബുവിനെതിരെയുള്ള ലൈംഗീകാരോപണ കേസ് താത്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണത്തിന് പിന്നാലെ നടന്‍ ഇടവേള ബാബുവിനെതിരെയുള്ള ലൈംഗീകാരോപണ കേസ് താത്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ കോഴിക്കോട് നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികളാണ് കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കുന്ന നവംബര്‍ 18 വരെയാണ് സ്റ്റേ. ഹര്‍ജിയില്‍ എതിര്‍കക്ഷിയായ ജൂനിയര്‍ നടിക്ക് നോട്ടിസ് അയയ്ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈകോടതിയെ സമീപിക്കുകയായിരുന്നു. സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും തന്റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാന്‍ ആവശ്യപ്പെട്ടു എന്നായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതി.
സംവിധായകന്‍ ഹരികുമാര്‍, നടന്‍ സുധീഷ് തുടങ്ങിയവര്‍ക്കെതിരെയും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആരോപണം ഉന്നയിച്ചിരുന്നു. താന്‍ 'അഡ്ജസ്റ്റ്‌മെന്റി'നു തയാറാകാത്തതിനാല്‍ സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതായെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.