For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ടതിന് കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി

01:11 PM Dec 18, 2024 IST | Online Desk
ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ടതിന് കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി
Advertisement

കൊച്ചി: ദുരന്ത സമയത്തെ രക്ഷാപ്രവര്‍ത്തനത്തിന് കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ പണം ആവശ്യപ്പെട്ടതിനെതിരെ ഹൈക്കോടതി. ദുരന്തത്തെ നേരിടാന്‍ ശ്രമിക്കുമ്പോൾ മറ്റൊരു വഴിക്ക് തുക ആവശ്യപ്പെടുകയാണെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. 2016, 2017 വര്‍ഷങ്ങളിലെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ഇത്രയും കാത്തിരുന്നല്ലോ, ആറ് മാസം കൂടി കാത്തിരുന്നിട്ട് തുക ചോദിച്ചാല്‍ പോരേയെന്ന് കോടതി ചോദിച്ചു.

Advertisement

പണം ആവശ്യപ്പെട്ടതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് കോടതി വിശദീകരണം തേടി. വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം മുണ്ടക്കൈയിൽ അടിയന്തര ആവശ്യങ്ങൾക്ക് എത്ര രൂപ എപ്പോൾ നൽകാനാകുമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. കോടതി നിർദേശ പ്രകാരം കേന്ദ്രത്തിനു കണക്ക് കൊടുത്തെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കാണ് കത്ത് അയച്ചത്. കത്ത് കോടതിയിൽ ഹാജരാക്കി.

Tags :
Author Image

Online Desk

View all posts

Advertisement

.