Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ക്ഷേമപെൻഷൻ ലഭിക്കാത്തതിൽ മനംനൊന്ത് ഭിന്നശേഷിക്കാരൻ ജീവനൊടുക്കിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

04:54 PM Jan 24, 2024 IST | Veekshanam
Advertisement

കൊച്ചി: ക്ഷേമപെൻഷൻ ലഭിക്കാത്തതിൽ മനംനൊന്ത് കോഴിക്കോട് ഭിന്നശേഷിക്കാരൻ ജീവനൊടുക്കിയ സംഭവത്തിൽ ഹൈക്കോടതിയിൽ സ്വമേധയാ കേസെടുത്തു. അഞ്ച് മാസത്തിലധികമായി ക്ഷേമപെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിന്നശേഷിക്കാരനായ വളയത്തു ജോസഫ് (74)എന്ന പാപ്പച്ചൻ തൂങ്ങിമരിച്ച സംഭവത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. കേസിൽ തുടർ നടപടികൾക്കായി ചീഫ്ജസ്റ്റിസിന്റെ അനുമതി തേടി. കേന്ദ്രസർക്കാർ, സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടർ, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരെ കേസിൽ എതിർകക്ഷികളാക്കും. അതേസമയം, ജോസഫിന്റെ മരണത്തിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കലക്ട്രേറ്റിന് മുന്നിൽ ജോസഫിന്റെ മൃതദേഹം വെച്ച് യുഡിഎഫ് പ്രതിഷേധിച്ചു. ജോസഫിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം, വീട് വെച്ച് നൽകണമെന്നും മകൾക്ക് ജോലി നൽകണമെന്നുമാണ് കോൺ​ഗ്രസ് ആവശ്യപ്പെടുന്നത്. എംകെ രാഘവൻ എം.പി, ഡി.സി.സി പ്രസി. പ്രവീൺ കുമാർ, മുസ്ലിം ലീഗ് ജില്ല പ്രസി. എം.എ റസാഖ് മാസ്റ്റർ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. ജോസഫിന്റെ മൃതദേഹം മുതുകാട്ടിലെ വീട്ടിൽ എത്തിച്ചു. സംസ്കാരം വൈകിട്ട് 4.30ന് മുതുകാട് ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ നടക്കും.

Advertisement

Tags :
featuredkerala
Advertisement
Next Article