For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഭര്‍തൃമാതാവിനെ മരുമകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

12:21 PM Dec 15, 2023 IST | Online Desk
ഭര്‍തൃമാതാവിനെ മരുമകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
Advertisement

കൊല്ലം : എണ്‍പതുകാരിയായ ഭര്‍തൃമാതാവിനെ സ്‌കൂള്‍ അധ്യാപികയായ മരുമകള്‍ ഉപദ്രവിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.കൊല്ലം ജില്ലാ പോലീസ് മേധാവി ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.മര്‍ദ്ദനത്തില്‍ അമ്മ ഏലിയാമ്മ വര്‍ഗീസിന്റെ കൈക്കാലുകള്‍ക്ക് മുറിവേറ്റിട്ടുണ്ട്. ആയുധങ്ങള്‍ ഉപയോഗിച്ചും അല്ലാതെയും മര്‍ദ്ദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചവറയിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപികയാണ് മരുമകള്‍ മഞ്ജുമോള്‍ തോമസ്. ചെറിയ കുട്ടികളുടെ മുന്നിലാണ് ഇവര്‍ അമ്മയെ മര്‍ദ്ദിച്ചത് .

Advertisement

Author Image

Online Desk

View all posts

Advertisement

.