ഭർത്താവ് ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടി, പിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കി
10:40 AM Mar 12, 2024 IST
|
Online Desk
Advertisement
പാലക്കാട് : കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. മുതലമട സ്വദേശി സുരേഷാണ് ഭാര്യയെ വെട്ടിയശേഷം വിഷം കഴിച്ച് ജീവനൊടുക്കിയത്. പരിക്കേറ്റ ഭാര്യ കവിതയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറുമണിക്കാണ് ദാരുണമായ സംഭവം. കുടുംബ കലഹത്തെ തുടർന്ന് സുരേഷ് കവിതയെ കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് വിവരം. ഭാര്യ വെട്ടേറ്റ് വീണതിന് പിന്നാലെ വിഷം കഴിച്ച സുരേഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. സംഭവത്തിൽ കൊല്ലംകോട് പൊലീസ് കേസെടുത്തു.
Advertisement
Next Article