For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

നാലംഗ കുടുംബം വെന്തുമരിച്ച സംഭവം: മുറിയില്‍ പെട്രോള്‍ കാന്‍ സൂക്ഷിച്ചിരുന്നതായി പൊലീസ്

11:07 AM Jul 09, 2024 IST | Online Desk
നാലംഗ കുടുംബം വെന്തുമരിച്ച സംഭവം  മുറിയില്‍ പെട്രോള്‍ കാന്‍ സൂക്ഷിച്ചിരുന്നതായി പൊലീസ്
Advertisement

അങ്കമാലി: വീട്ടിലെ മുറിയില്‍ തീപിടിത്തമുണ്ടായി നാലംഗ കുടുംബം വെന്തുമരിച്ച സംഭവത്തില്‍ വഴിത്തിരിവ്. മുറിയില്‍ പെട്രോള്‍ കാന്‍ സൂക്ഷിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.

Advertisement

അങ്കമാലി അങ്കാടിക്കടവിലെ വീട്ടില്‍ ബിനീഷ് (45), ഭാര്യ അനുമോള്‍ മാത്യു (40), മക്കളായ ജൊവാന (എട്ട്), ജസ്വിന്‍ (അഞ്ച്) എന്നിവരാണ് മരിച്ചത്. ബിനീഷ് പെട്രോള്‍ വാങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വ്യാപാരിയായിരുന്ന ബിനീഷിന് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു.

ജൂണ്‍ എട്ടിന് പുലര്‍ച്ചെയാണ് സംഭവം. വീടിന്റെ താഴത്തെ നിലയില്‍ ഉറങ്ങുകയായിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മയാണ് മുകളിലത്തെ മുറിയില്‍ തീ പടരുന്നത് ആദ്യം കണ്ടത്. ഇവര്‍ ബഹളം വെച്ചതോടെ പ്രദേശവാസികള്‍ എത്തുകയും തീ അണയ്ക്കുകയുമായിരുന്നു. എന്നാല്‍, അപ്പോഴേക്കും നാലുപേരും മരിച്ചിരുന്നു.

Author Image

Online Desk

View all posts

Advertisement

.