For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വയോധികയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; മകളും ചെറുമകളും അറസ്റ്റില്‍

10:12 AM Oct 25, 2024 IST | Online Desk
വയോധികയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം  മകളും ചെറുമകളും അറസ്റ്റില്‍
Advertisement

ചിറയിന്‍കീഴ്: ഒരാഴ്ച മുന്‍പ് വയോധികയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. അഴൂര്‍ റെയില്‍വേ സ്റ്റേഷനുസമീപം ശിഖാ ഭവനില്‍ നിര്‍മല(75)യെ മകളും ചെറുമകളും ചേര്‍ന്നു കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ നിര്‍മലയുടെ മൂത്തമകള്‍ ശിഖ(55), ശിഖയുടെ മകള്‍ ഉത്തര(34) എന്നിവരെ ചിറയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 17-നാണ് നിര്‍മലയെ കിടപ്പുമുറിയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ അയല്‍വാസിയായ സ്ത്രീ കണ്ടെത്തിയത്. വീട്ടില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്നതില്‍ സംശയംതോന്നിയ ഇവര്‍ വാര്‍ഡംഗത്തെയും നാട്ടുകാരെയും വിവരമറിയിച്ചതിനെ തുടർന്ന് വാർഡ്അംഗം പോലീസില്‍ അറിയിച്ചു.

Advertisement

തുടർന്ന്പ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് കണ്ടെത്തി. മരണത്തില്‍ ആദ്യംമുതല്‍തന്നെ ദുരൂഹതയുണ്ടായിരുന്നതിനാല്‍ നിര്‍മലയുടെ ഒപ്പം താമസിച്ചിരുന്ന മകളെയും ചെറുമകളെയും പോലീസ് വിശദമായി ചോദ്യംചെയ്തിരുന്നു. തുടര്‍ന്നാണ് മരണം കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചത്. സാമ്പത്തികകാര്യങ്ങളിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു. മരിച്ച നിര്‍മലയ്ക്ക് ശിഖ ഉള്‍പ്പെടെ മൂന്നു മക്കളാണുള്ളത്. ഒരു മകള്‍ അമേരിക്കയിലും മറ്റൊരു മകള്‍ കവടിയാറിലുമാണ് താമസം. നിര്‍മലയ്ക്ക് ചിറയിന്‍കീഴ് സര്‍വീസ് സഹകരണ ബാങ്കിലുള്ള സ്ഥിരനിക്ഷേപത്തിന്റെ അവകാശിയായി മൂത്തമകള്‍ ശിഖയെ വയ്ക്കാത്തതിലും മറ്റു സമ്പാദ്യവും സ്വത്തുക്കളും കൊടുക്കാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു.

Tags :
Author Image

Online Desk

View all posts

Advertisement

.