Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്കൂട്ടർ യാത്രികയെ വാഹനം ഇടിച്ചിട്ട് ആഭരണം കവർന്ന സംഭവം; ദമ്പതികൾ പിടിയിൽ

01:08 PM Jun 05, 2024 IST | ലേഖകന്‍
Advertisement
Advertisement

കായംകുളം: ജോലി കഴിഞ്ഞ് രാത്രിയിൽ സ്കൂട്ടറിൽ ഒറ്റയ്ക്ക് വീട്ടിലേക്ക് പോയ യുവതിയെ വാഹനം ഇടിച്ച് താഴെയിട്ട് ആഭരണങ്ങൾ കവർന്ന കേസിൽ ദമ്പതികൾ അറസ്റ്റിലായി. നാലുകെട്ടും കവല രവിയുടെ മകൾ ആര്യ (21) യെയാണ് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് മറ്റൊരു സ്കൂട്ടറിൽ പിന്തുടർന്ന് ഇടിച്ചിട്ടത്. സംഭവത്തിൽ കരുവാറ്റ വടക്കും കൊച്ചു കടത്തശ്ശേരിൽ വീട്ടിൽ പ്രജിത്ത് (35), ഭാര്യ രാജി (30) എന്നിവരാണ് അറസ്റ്റിലായത്. രാജി പുരുഷവേഷം ധരിച്ചാണ് ആഭരണങ്ങൾ പൊട്ടിച്ചെടുത്തത്. മേയ് 25ന് മുട്ടം– എൻടിപിസി റോഡിൽ രാത്രി എട്ടിനായിരുന്നു സംഭവം. മോഷണം, ലഹരിക്കടത്ത് കേസുകളിലും പ്രജിത്ത് പ്രതിയാണ്.

ആഭരണം മോഷ്ടിക്കാൻ യുവതിയെ വാഹനം ഇടിപ്പിച്ചശേഷം രക്ഷിക്കാൻ എന്ന വ്യാജേന പ്രതികൾ യുവതിയെ എണീപ്പിച്ച ശേഷം മാല പൊട്ടിക്കാൻ ശ്രമിച്ചു. യുവതി കോട്ട് ഇട്ടതിനാൽ ശ്രമം പരാജയപ്പെട്ടു. തുടർന്ന് പെൺകുട്ടിയെ തള്ളിയിട്ട ശേഷം പാദസരം പൊട്ടിച്ചെടുത്തു. പിന്നീട് യുവതിയുടെ കയ്യിലെ ചെയിനും മോതിരവും അപഹരിച്ചു, യുവതിയുടെ മൊബൈൽ ഫോൺ പ്രതികൾ ചെളിയിൽ വലിച്ചെറിഞ്ഞു. പരാതിയെത്തുടർന്ന് കരീലക്കുളങ്ങര പൊലീസ് നടത്തിയ അന്വേഷണത്തിൽ 9 ദിവസത്തെ ശ്രമത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

Tags :
keralanews
Advertisement
Next Article