For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ബം​ഗാ​ളി​ല്‍ യു​വ ഡോ​ക്ട​ര്‍ കൊ​ല്ല​പ്പെ​ട്ട സംഭവം; കേ​ര​ള​ത്തി​ലെ ഡോ​ക്ട​ര്‍​മാ​രും സ​മ​ര​ത്തി​ലേ​ക്ക്

04:36 PM Aug 15, 2024 IST | Online Desk
ബം​ഗാ​ളി​ല്‍ യു​വ ഡോ​ക്ട​ര്‍ കൊ​ല്ല​പ്പെ​ട്ട സംഭവം  കേ​ര​ള​ത്തി​ലെ ഡോ​ക്ട​ര്‍​മാ​രും സ​മ​ര​ത്തി​ലേ​ക്ക്
Advertisement

കൊല്‍​ക്ക​ത്ത: ബം​ഗാ​ളി​ല്‍ യു​വ ഡോ​ക്ട​ര്‍ ക്രൂര ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ ഡോ​ക്ട​ര്‍​മാ​രും സ​മ​ര​ത്തി​ലേ​ക്ക്. വെള്ളിയാഴ്ച ഒ​പി​യും വാര്‍ഡ് ഡ്യൂ​ട്ടി​യും ബ​ഹി​ഷ്‌​ക​രി​ച്ചാ​ണ് സ​മ​രം നടത്തുക. പി​ജി ഡോ​ക്ട​ര്‍​മാ​രും സീ​നി​യ​ര്‍ റ​സി​ഡ​ന്‍റ് ഡോക്ട​ര്‍​മാ​രും സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. അ​ത്യാ​ഹി​ത സേ​വ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ക. ജോ​യി​ന്‍റ് ആ​ക്ഷ​ന്‍ ഫോ​റ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കെ​എം​പി​ജി​എ സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്.

Advertisement

സെ​ന്‍​ട്ര​ല്‍ പ്രൊ​ട്ട​ക്ഷ​ന്‍ ആ​ക്ട് ന​ട​പ്പാ​ക്ക​ണം. യു​വ ഡോ​ക്ട​റു​ടെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലു​ള്ള​വ​രെ 48 മ​ണി​ക്കൂ​റി​ന​കം പി​ടി​കൂ​ട​ണം. കൊ​ല​പാ​ത​ക വി​വ​രം മ​റ​ച്ചു​വ​യ്ക്കാ​ന്‍ ശ്ര​മി​ച്ച അ​ധി​കാ​രി​ക​ളെ പു​റ​ത്താ​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സമ​രം.

Tags :
Author Image

Online Desk

View all posts

Advertisement

.