For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഭാര്യയേയും ഭാര്യ മാതാവിനെയുമടക്കം ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം. ഒരാൾ പോലീസ് കസ്റ്റഡിയിൽ

02:35 PM Apr 08, 2024 IST | Online Desk
ഭാര്യയേയും ഭാര്യ മാതാവിനെയുമടക്കം ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം  ഒരാൾ പോലീസ് കസ്റ്റഡിയിൽ
Advertisement

പുൽപ്പള്ളി: ഇരുളം മാതമംഗലത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയേയും ഭാര്യ മാതാവിനെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. മാതമംഗലത്തെ അംഗൺവാടി ടീച്ചർ കുന്നുപുറത്ത് സുമതി, മകൾ അശ്വതി എന്നിവർക്കാണ് ചുറ്റിക കൊണ്ട് അടിയേറ്റത്.സുമതിയുടെ സഹോദരൻ്റെ ഭാര്യ ബിജിക്കും പരിക്കേറ്റു. ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അശ്വതിയുടെ ഭർത്താവ്കുപ്പാടി സ്വദേശി ജിനുവിനെ കേണിച്ചിറ പോലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പോലീസും നാട്ടുകാരും ചേർന്ന് സമീപത്തെ തോട്ടത്തിൽ നിന്ന് പിടി കൂടി. കുപ്പാടിയിൽ നിന്ന് രാവിലെ 6-ന് ജിനു മാത്രമംഗലത്തെ വീടിന് പുറത്ത് ഒളിഞ്ഞു നിന്ന് ആക്രമിക്കുകയായിരുന്നു.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.