ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടത്തിയ സംഭവം; ആൺ സുഹൃത്തിനായി ലുക്കൗട്ട് നോട്ടീസ്
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന തിരുവില്വാമല സ്വദേശി സനൂഫിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇയാൾക്കായി ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി. മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് ചൊവ്വാഴ്ച ഉച്ചയോടെ സ്വകാര്യ ലോഡ്ജിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ യുവതിക്കൊപ്പമുണ്ടായിരുന്ന തൃശൂർ സ്വദേശി അബ്ദുൾ സനൂഫിനെ കാണാതായിരുന്നു. ഇയാളെക്കുറിച്ച് പോലീസിന് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
ശ്വാസംമുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. സനൂഫും മരിച്ച ഫസീലയും ഞായറാഴ്ച രാത്രി 11 നാണ് മൂന്ന് ദിവസത്തേക്ക് ലോഡ്ജിൽ മുറിയെടുത്തത്. ലോഡ്ജ് ജീവനക്കാർ ചൊവ്വാഴ്ച രാവിലെ നോക്കിയപ്പോഴാണ് യുവതിയെ മരിച്ചനിലയി ൽ കണ്ടെത്തിയത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സനൂഫ് ലോഡ്ജിൽ നൽ കിയ ഫോൺനമ്പറിൽ ബന്ധപ്പെട്ടെങ്കിലും അ ത് വ്യാജമാണെന്ന് കണ്ടെത്തി.