For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാംദിനം പിന്നിട്ടു

04:21 PM Jun 13, 2024 IST | Online Desk
പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാംദിനം പിന്നിട്ടു
Advertisement

പാലക്കാട്‌: അദ്ധ്യാപകരെ നിയമിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാം ദിനം പിന്നിട്ടു. മെഡിക്കൽ കോളേജ് കവാടത്തിൽ വിദ്യാർത്ഥികൾ കുത്തിയിരിപ്പ് സമരം നടത്തി. മെഡിക്കൽ കോളേജിലെ പ്രശ്നങ്ങൾ സംബന്ധിച്ച് വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നിരവധി നിവേദനങൾ നൽകിയെങ്കിലും പരിഹാരമാവാത്തതിനെ തുടർന്നാണ് മെഡിക്കൽ വിദ്യർത്ഥികൾ പ്രത്യക്ഷ സമര രംഗത്തിറങ്ങിയത് . സർക്കാർ നിരന്തരം വാഗ്ദാനം നടത്തുന്നതല്ലാതെ മെഡിക്കൽ കോളേജിനായി ഒന്നും ചെയ്യുന്നില്ല. മെഡിക്കൽ കോളേജ് ആരംഭിച്ച് 10 വർഷം പിന്നിടുമ്പൊഴും സ്ഥിര അദ്ധ്യാപക നിയമനം നടത്തുന്നില്ല. കരാർ അടിസ്ഥാനത്തിലുള്ള അദ്ധ്യാപക നിയമനം അദ്ധ്യാപനത്തിന് പ്രാപ്തമാവുന്നില്ല . അനദ്ധ്യാപകർ, പരിശോധന സംവിധാനങ്ങൾ, ശസ്ത്രക്രിയ സംവിധാനങ്ങൾ തുടങ്ങി യാതൊരു അടിസ്ഥാന സൗകര്യവും അധികൃതർ ഒരുക്കിയിട്ടില്ല. മെഡിക്കൽ കോളേജിന്റെ മുൻ വശത്തുള്ള ഹൈവെയിൽ നടക്കുന്ന അപകടങ്ങളിൽ പെടുന്നവർക്ക് പ്രഥമ ശിശ്രൂഷ നൽകാൻ പോലും സംവിധാനമില്ല. തെരഞ്ഞെടുപ്പിന്നെ ലക്ഷ്യം വെച്ച് മുഖ്യമന്ത്രി ഐപിയുടെ ഉദ്ഘാടനം കൊട്ടിഘോഷിച്ച് നടത്തിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ നിശ്ചലമായി. മെഡിക്കൽ കോളേജിനായി അനുവദിക്കുന്നുണ്ടെന്ന് പറയുന്ന കോടികൾ എവിടെക്കാണ് പോവുന്നതെന്ന് അധികൃതർ വ്യക്തമാക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഫൈനൽ ഇയർ വിദ്യാർത്ഥികളായ ഗൗതം കൃഷ്ണ, ആദിത്യ, അഖിൽ , ഗ്രീഷ്മ, തനിമ, കൃഷ്ണ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.