Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് ബാര്‍ബഡോസില്‍ നിന്നും പുറപ്പെടും

10:22 AM Jul 02, 2024 IST | Online Desk
Advertisement


ബാര്‍ബഡോസ്:
ചുഴലിക്കാറ്റ് മുന്നറിയിപ്പും കനത്ത മഴയും കാരണം ബാര്‍ബഡോസ് വിമാനത്താവളം അടച്ചതോടെ മടക്കയാത്ര വൈകിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് പുറപ്പെടും. ബി.സി.സി.ഐ ഒരുക്കുന്ന പ്രത്യേക വിമാനത്തിലായിരിക്കും ടീം യാത്ര തിരിക്കുക. ചൊവ്വാഴ്ച ബാര്‍ബഡോസ് സമയം വൈകീട്ട് ആറിന് (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.30) ആയിരിക്കും ടീം പുറപ്പെടുക. ബുധനാഴ്ച രാത്രി 7.45ന് ടീം ഇന്ത്യയില്‍ തിരിച്ചെത്തും.

Advertisement

ബാര്‍ബഡോസില്‍ന്ന് തിങ്കളാഴ്ച രാവിലെ 11ഓടെ ന്യൂയോര്‍ക്കിലേക്ക് വിമാനം കയറി അവിടെനിന്ന് ദുബൈ വഴി ഇന്ത്യയിലേക്ക് തിരിക്കാനായിരുന്നു തീരുമാനമെങ്കിലും വിമാനത്താളവം അടച്ചതോടെ യാത്ര മുടങ്ങുകയായിരുന്നു. ട്വന്റി 20 ലോകകപ്പില്‍ കിരീടം ചൂടിയ ഇന്ത്യന്‍ ടീം നിലവില്‍ ബാര്‍ബഡോസിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ തങ്ങുകയാണ്. താരങ്ങളും കുടുംബാംഗങ്ങളും പരിശീലക സംഘവും ഉള്‍പ്പെടെ എഴുപതോളം പേരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. ബാര്‍ബഡോസില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടത്.അതേസമയം, ഏതാനും മണിക്കൂറുകള്‍ക്കകം എയര്‍പോര്‍ട്ടുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് പ്രധാനമന്ത്രി മിയ മോട്ട്‌ലി അറിയിച്ചു

Advertisement
Next Article