Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പുരുഷ പോലീസുകാരുടെ ക്രൂരമർദ്ദനത്തിനിരയായ യൂത്ത് കോൺഗ്രസ് വനിത നേതാവിന്റെ പരിക്ക് ഗുരുതരം

11:00 AM Jan 16, 2024 IST | Veekshanam
Advertisement

ആലപ്പുഴ: യൂത്ത് കോൺഗ്രസ് മാർച്ചിനിടെ പുരുഷ പോലീസുകാരുടെ ക്രൂരമർദ്ദനത്തിനിരയായ ആലപ്പുഴ ജില്ലാ ജനറൽസെക്രട്ടറി മേഘ രഞ്ജിത്തിന്റെ പരിക്ക് ഗുരുതരം. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിലേക്ക് ഇന്നലെ രാത്രിയാണ് മാറ്റിയത്. മേഘയുടെ ആരോഗ്യസ്ഥിതി ഗുരുതരമായതിനാലാണ് മാറ്റിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പോലീസ് വേട്ടയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആലപ്പുഴയിൽ നടത്തിയ മാര്‍ച്ച് സംഘ‍ര്‍ഷത്തിൽ കലാശിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് തല്ലുകയും ചെയ്തു. ബാരിക്കേഡ് മറികടന്ന് ഒറ്റയ്ക്ക് മുന്നോട്ട് പോയ പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് മ‍ര്‍ദ്ദിക്കുകയായിരുന്നു. നിലത്ത് വീണ പ്രവീണിനെ അവിടെയിട്ടും പൊലീസ് ലാത്തികൊണ്ടടിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ പ്രവീണിനേയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംസ്ഥാന വൈസ് പ്രസി‍ഡന‍്റ് അരിത ബാബു അടക്കമുള്ള വനിത പ്രവര്‍ത്തകരേയും പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പോലീസ് നരനായാട്ടിൽ ഗുരുതര പരിക്കേറ്റ പ്രവർത്തകർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്

Advertisement

Tags :
keralaPolitics
Advertisement
Next Article