Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കാര്യവട്ടം ക്യാമ്പസിലെ കെഎസ്‌യു പ്രവർത്തകനെ എസ്എഫ്ഐ ആക്രമിച്ച സംഭവം; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഇന്ന് വൈസ് ചാൻസിലർക്ക് കൈമാറും

11:14 AM Jul 06, 2024 IST | Online Desk
Advertisement

തിരുവനന്തപുരം : കാര്യവട്ടം ക്യാമ്പസിൽ കെഎസ്‌യു നേതാവ് സാൻ ജോസിനെ എസ്എഫ്ഐക്കാർ മർദ്ദിച്ചു എന്ന പരാതിയിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഇന്ന് വൈസ് ചാൻസിലർക്ക് നൽകും. മൂന്ന് വകുപ്പുകളിലെ പ്രൊഫസർമാർ അടങ്ങുന്ന സമിതിയാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. സാൻ ജോസിനെ മെൻസ് ഹോസ്റ്റലിലെ ഇടിമുറിയിൽ മർദ്ദിച്ചു എന്നായിരുന്നു ആരോപണം.

Advertisement

കാലാവധി കഴിഞ്ഞത് മൂലം പ്രവർത്തനരഹിതമായ ക്യാമറകൾ ആയതിനാൽ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. പുതിയ ക്യാമറകൾ സ്ഥാപിക്കാൻ ടെൻഡർ നൽകിയെന്നും അതുപോലെ കൂടുതൽ ക്യാമറകൾ ഹോസ്റ്റൽ പരിസരത്ത് സ്ഥാപിക്കുമെന്നും പുറത്തുനിന്നുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടാകുമെന്നും കൂടുതൽ സുരക്ഷയ്ക്കായി മറ്റ് കാര്യങ്ങൾ കൂടി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ലഭിക്കുന്ന സൂചനകൾ.

Tags :
keralanews
Advertisement
Next Article