വയനാട്ടിലേയ്ക്ക് ബംഗളുരുവില്‍ നിന്നും ഐ.ആര്‍.ഡബ്ല്യൂസംഘം പുറപ്പെട്ടു
ബംഗളുരു: ഉരുള്‍പൊട്ടല്‍ ഉണ്ടായ വയനാട് മുണ്ടക്കൈ പ്രദേശത്തേക്ക് ബംഗളുരുവില്‍ നിന്നും ഐ.ആര്‍.ഡബ്ല്യൂ (ഐഡിയല്‍ റിലീഫ് വിങ്) സംഘം പുറപ്പെട്ടു. ദുരന്തമുഖങ്ങളില്‍ ഒട്ടനവധി പ്രവര്‍ത്തന പരിചയമുള്ള സംഘം ബംഗളുരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ എച്ച്.ഡബ്ല്യൂ.എ ചാരിറ്റബ്ള്‍ ഫൗണ്ടേഷന്റെ ആംബുലന്‍സ് അടക്കമുള്ള എല്ലാവിധ സജ്ജീകരണങ്ങളുമായിട്ട് പത്തോളം പേരടങ്ങുന്ന സംഘം ബംഗളുരുവില്‍ നിന്നും പുറപ്പെട്ടിരിക്കുന്നത്.
ദുരന്തനിവാരണ ആവശ്യങ്ങള്‍ക്കുള്ള അടിയന്തര സാമഗ്രികള്‍, മരുന്നുകള്‍, വസ്ത്രങ്ങള്‍ അടങ്ങിയ സാധനങ്ങളുമായിട്ടാണ് സംഘം യാത്ര തിരിച്ചത്. ദൗത്യസംഘം സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ ബംഗളുരുവില്‍ നിന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ എച്ച്.ഡബ്ല്യൂ.എ-ഐ.ആര്‍.ഡബ്ല്യൂ ടീം തയാറാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബാംഗ്ലൂര്‍ കോള്‍സ് പാര്‍ക്കിലുള്ള എച്ച്.ഡബ്ല്യൂ.എ ഓഫീസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9620964215, 9740102004.