ചക്കക്കൊമ്പൻ ഇറങ്ങി; റേഷന്‍കട തകര്‍ത്ത് അരി തിന്നു
11:13 AM Mar 12, 2024 IST | ലേഖകന്‍
Advertisement
ഇടുക്കി: പന്നിയാറില്‍ ചക്കക്കൊമ്പൻ റേഷന്‍കട തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കടയുടെ ഭിത്തി തകർത്തു രണ്ട് ചാക്ക് അരി പുറത്തിട്ടു ആന ഭക്ഷിക്കുകയായിരുന്നു. അടുത്തിടെ നിര്‍മിച്ച പുതിയ കെട്ടിടംകൂടിയാണ് ആന തകര്‍ത്തത്. ഇവിടെ ഫെന്‍സിംഗ് സ്ഥാപിച്ചിരുന്നെങ്കിലും ആട്ടും തകർക്കുകയായിരുന്നു. സമീപമുണ്ടായിരുന്ന ക്ഷേത്രത്തിന്‍റെ കൊടിമരം തകര്‍ത്ത് ഫെന്‍സിംഗിന് മുകളിലേക്ക് ഇട്ട ശേഷമാണ് ആന അകത്തുകടന്നത്.
ചക്കക്കൊമ്പൻ തന്നെയാണ് ആക്രമണം നടത്തിയതെന്ന് വനംവകുപ്പ് സ്ഥിദീകരിച്ചു. നേരത്തേ അരിക്കൊമ്പൻ പതിവായി ആക്രമിച്ചിരുന്ന റേഷന്‍കടയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പന്ത്രണ്ടോളം തവണ ഈ റേഷന്‍ കട അരികൊമ്പന്മാർ തകര്‍ത്തിട്ടുണ്ട്. അതിനാൽ പുതിയ കെട്ടിടം നിര്‍മിക്കുകയായിരുന്നു.
Advertisement