മാധ്യമപ്രവർത്തകന് മർദ്ദനമേറ്റു
09:52 PM Oct 04, 2024 IST | Online Desk
Advertisement
ചേലക്കര : മാധ്യമ പ്രവർത്തകന് മർദ്ദനമേറ്റു. പ്രാദേശിക മാധ്യമ പ്രവർത്തകനായ ചേലക്കര കുന്നത്ത് വീട്ടിൽ പ്രഭാകരന്റെ മകൻ പ്രവീൺ (36)നാണ് മർദ്ദനമേറ്റത്. തലയ്ക്കും, ദേഹമാസകലം മർദ്ദനമേറ്റ ഇയാളെ ചേലക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രവീണിന്റെ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തു കൊണ്ട് മദ്യപിച്ചെത്തിയ ബേബി എന്ന വ്യക്തിയാണ് മർദ്ദിച്ചതെന്നാണ് പ്രവീൺ പറയുന്നത്. പ്രാദേശിക ലേഖകന് മർദ്ദനമേറ്റ സംഭവത്തിൽ ചേലക്കര പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
Advertisement