കേരളീയം; സംസ്ഥാന സർക്കാരിന്റേത് ധിക്കാരവും ധൂർത്തുമാണെന്ന് പ്രതിപക്ഷനേതാവ്
10:04 AM Nov 01, 2023 IST | Veekshanam
Advertisement
തിരുവനന്തപുരം: സാമ്പത്തിക ബാധ്യതകൾ നട്ടംതിരിയുന്നതിനിടെ സംസ്ഥാന സർക്കാർ നടത്തുന്ന കേരളീയം ധിക്കാരവും ധൂർത്തുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. സർക്കാർ ജീവനക്കാർക്കും കെഎസ്ആർടിസി ജീവനക്കാർക്കും ക്ഷേമ പെൻഷൻ ഉൾപ്പെടെ
50000 കോടിരൂപയുടെ ബാധ്യതയിൽ നിൽക്കുന്ന സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ജനങ്ങളെ നോക്കി കൊഞ്ഞനംകുത്തുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണ വിതരണത്തിന്റെ പണം കൊടുക്കാനില്ലാത്ത
സർക്കാരാണ് ആർഭാടം കാണിക്കുന്നത്. ജനകീയ കോടതിയിൽ സർക്കാരിനെ വിചാരണ ചെയ്ത് മറുപടി നൽകുമെന്നും. സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും യുഡിഎഫിന്റെ നേതൃത്വത്തിൽ വിചാരണ സദസ്സുകൾ സംഘടിപ്പിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.
Advertisement