For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പഠനാനുഭവം ഗുണകരമല്ല; വിദ്യാർഥികൾക്ക് നോട്സ് വാട്ട്‌സാപ്പിലൂടെ നൽകരുത്: വിദ്യാഭ്യാസ വകുപ്പ്

10:49 AM Nov 22, 2024 IST | Online Desk
പഠനാനുഭവം ഗുണകരമല്ല  വിദ്യാർഥികൾക്ക് നോട്സ് വാട്ട്‌സാപ്പിലൂടെ നൽകരുത്  വിദ്യാഭ്യാസ വകുപ്പ്
Advertisement

തിരുവനന്തപുരം: ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് നോട്ട്‌സ് ഉൾപ്പെടെയുള്ള പഠനകാര്യങ്ങൾ വാട്ട്‌സാപ്പ്‌പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസവകുപ്പ്. പഠനകാര്യങ്ങൾ ഓർത്തിരിക്കാനും മനസ്സിലാക്കാനും സാമൂഹ്യ മാധ്യമങ്ങളിലൂടെ നോട്ട്‌സ് ഉൾപ്പെടെയുള്ള പഠനകാര്യങ്ങൾ നൽകുന്നത് ഗുണകരമല്ല എന്ന ബാലാവകാശ കമ്മീഷന്റെ നിർദേശത്തെത്തുടർന്നാണ് നടപടി.

Advertisement

കുട്ടികൾക്ക് നേരിട്ട് ക്ലാസിൽ ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാക്കുന്നത് ഒഴിവാക്കണം. ഇക്കാര്യങ്ങൾഅധികാരികൾ ഉറപ്പാക്കണമെന്നും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം തേടുകയും വേണം എന്നും പറയുന്നു. പഠനകാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്നത് കുട്ടികൾക്ക് അധികഭാരവും പ്രിന്റെടുത്ത് പഠിക്കുന്നത് സാമ്പത്തികഭാരത്തിനും ഇടയാക്കുന്നതായി രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. ബാലാവകാശ കമ്മീഷൻ അംഗം എൻ. സുനന്ദ നൽകിയ നോട്ടീസിനെത്തുടർന്നാണ് വിദ്യാഭ്യാസവകുപ്പ് സർക്കുലർ ഇറക്കിയത്.

Tags :
Author Image

Online Desk

View all posts

Advertisement

.