For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസൻസ് റദ്ദാക്കി

05:24 PM May 02, 2024 IST | Online Desk
പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസൻസ് റദ്ദാക്കി
Advertisement

ഡെറാഡൂണ്‍: പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസൻസ് റദ്ദാക്കി ഉത്തരാഖണ്ഡ് സർക്കാർ. 1954 ലെ ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് ആക്‌ട് പ്രകാരമാണ് നടപടിയെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ കാരണമാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം. ഇവയിൽ 13 എണ്ണവും പതഞ്ജലിയുടെ അനുബന്ധ സ്ഥാപനമായ ദിവ്യ യോഗ ഫാർമസിയുടേതാണ്. സ്വസാരി ഗോൾഡ്, സ്വസാരി വതി, ബ്രോങ്കോം, സ്വസാരി പ്രവാഹി, സ്വസാരി അവലേഹ്, മുക്തവതി എക്‌സ്‌ട്രാ പവർ ബിപി ഗ്രിറ്റ്, മധുഗ്രിറ്റ്, മധുനാശിനിവതി എക്‌സ്‌ട്രാ പവർ, ലിവാമൃത് അഡ്വാൻസ്, ലിവോഗ്രിറ്റ്, ഐഗ്രിറ്റ് ഗോൾഡ്, പതഞ്ജലി ദൃഷ്ടി ഐ ഡ്രോപ്പ് എന്നിങ്ങനെ 14 ഉൽപ്പന്നങ്ങളുടെ നിർമ്മാണ ലൈസൻസുകളാണ് റദ്ദാക്കിയത്. നേരത്തെ പതഞ്ജലി ആയുർവേദയുടെ തെറ്റിദ്ധാരണാജനകമായ പരസ്യം സംബന്ധിച്ച കേസ് സുപ്രീംകോടതിയിൽ എത്തിയിരുന്നു. സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി ബാബാ രാംദേവും ആചാര്യ ബാൽകൃഷ്ണനും മാപ്പ് പറയുകയുണ്ടായി. തെറ്റ് പറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും ബാബാ രാംദേവ് കോടതിയിൽ പറഞ്ഞു. പത്രങ്ങളിലൂടെ പരസ്യമായി മാപ്പ് പറയണമെന്ന കോടതി നിർദ്ദേശത്തെ തുടർന്ന് പതഞ്ജലി പരസ്യം നൽകിയിരുന്നു.

Advertisement

Author Image

Online Desk

View all posts

Advertisement

.