Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഫിസാറ്റിൽ വിദ്യാരംഭത്തിന് തിരി തെളിഞ്ഞു

01:53 PM Sep 03, 2024 IST | Online Desk
Advertisement

അങ്കമാലി ഫിസാറ്റ് എൻജിനിയറിങ് കോളേജിലെ വിദ്യാരംഭത്തിന് തിരി തെളിഞ്ഞു. ഏറെ പ്രതീക്ഷകളോടെ തങ്ങളുടെ ജീവിതത്തിലെ അടുത്ത അദ്ധ്യായത്തിന് തൊള്ളായിരത്തോളം കുട്ടികൾ തയാറായി കഴിഞ്ഞു. വിദ്യാരംഭ ചടങ്ങുകൾ തിരുവനന്തപുരം സാങ്കേതിക വിദ്യഭ്യാസ ഡയറക്റ്റർ ഡോ പി ആർ ഷാലിജ് ഉത്‌ഘാടനം ചെയ്തു. ചടങ്ങിൽ ഫിസാറ്റ് ചെയർമാൻ പി ആർ ഷിമിത്ത് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ സംഗീത പരിപാടിയോടെയാണ് വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചത്.

Advertisement

ഭാവി തലമുറയിൽ എഞ്ചിനിയറുമ്മാരെ വാർത്തെടുക്കുന്നതിൽ ഫിസാറ്റ് കാണിക്കുന്ന നിസ്തുലമായ പ്രവർത്തനം എല്ലാ കോളേജുകൾക്കും മാതൃകാപരമാണെന്ന് സമ്മേളനം ഉത്‌ഘാടനം ചെയ്തുകൊണ്ട് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ പി ആർ ഷാലിജ് പറഞ്ഞു. മറ്റു കോഴ്സുകളിൽ നിന്ന് എൻജിനിയറിങ് പോലുള്ള കോഴ്‌സുകൾ വേറിട്ട് നില്കുന്നത് അതിൻറെ തൊഴിൽ സാധ്യത ഏറെ വർധിക്കുന്ന സാഹചര്യം ഉള്ളതുകൊണ്ടാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ഇ വർഷം റാങ്ക് നേടിയ വിദ്യാർത്ഥികളെയും കലാപരമായും കായിക പരമായും നേട്ടങ്ങൾ കൊയ്ത് നിരവധി വിദ്യാർത്ഥികളെയും ആദരിച്ചു. കൂടാതെ മികച്ച വിദ്യാർത്ഥികൾക്കുള്ള അംബു ശിവദാസ് മെമ്മോറിയൽ സ്കോളർഷിപ്പ്, കെ യു ജോസഫ് മെമ്മോറിയൽ സ്കോളർഷിപ്പ് തുടങ്ങിയവ ചടങ്ങിൽ വിതരണം ചെയ്തു.

ആദ്യമായി തിരുവനന്തപുരം എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ നടന്ന പ്രഥമ ഫുട്ബോൾ മത്സരത്തിൽ വിജയം നേടിയ പെൺകുട്ടികളുടെ ഫുട്ബോൾ ടീമിനെ പ്രേത്യകം അഭിനന്ദിച്ചു. ചടങ്ങിൽ വൈസ് ചെയർമാൻ സച്ചിൻ ജേക്കബ് പോൾ, ട്രഷറർ ജെനിബ് ജെ കാച്ചപ്പിള്ളി, വൈസ് പ്രസിഡന്റ് പോൾ മുണ്ടാടൻ, അസ്സോസിയേറ്റ് സെക്രട്ടറി എം പി അബ്ദുൽ നാസ്സർ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജോർജ് സി ചാക്കോ, ഇ കെ രാജവർമ്മ, അജിത്ത് കുമാർ കെ കെ, ജയശ്രീ ആർ, വി ഓ പാപ്പച്ചൻ വൈസ് പ്രിൻസിപ്പൽ ഡോ പി ആർ മിനി, ഡീൻ ഡോ ജി ഉണ്ണികർത്ത, പി ടി എ പ്രസിഡന്റ് ശ്രീകാന്ത് ജെ ആർ, ഫിസാറ്റ് ബിസിനസ് സ്കൂൾ ഡയറക്ടർ അനു അന്ന ആന്തണി, അഡ്മിഷൻ കമ്മിറ്റി കോ ഓർഡിനേറ്ററുമാരായ ഡോ ജോസ് ചെറിയാൻ, സൗമ്യ കൃഷ്ണൻ കുട്ടി തുടങ്ങിവർ പങ്കെടുത്തു.

Tags :
news
Advertisement
Next Article