ശുചിത്വ സുന്ദര പോത്താനിക്കാട് ലോഗോ പ്രകാശനം നടത്തി.
പോത്താനിക്കാട് :പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് തല മാലിന്യമുക്ത ക്യാമ്പയിൻ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ജിമ്മി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡന്റ് സജി കെ വർഗീസ് ലോഗോ പ്രകാശനം നിർവഹിച്ചു. പോത്താനിക്കാട് പഞ്ചായത്തിനെ 2024 ഡിസംബർ 31നകം സമ്പൂർണ്ണ ശുചിത്വ പഞ്ചായത്താക്കി മാറ്റുകയാണ് ലക്ഷ്യം എന്ന് പ്രസിഡന്റ് പറഞ്ഞു. പോത്താനിക്കാട് പഞ്ചായത്തിലെ പൊതു സ്ഥലങ്ങളും പൊതുനിരത്തുകളുടെ വശങ്ങളും കനാലിന്റെ സമീപപ്രദേശങ്ങളും കാടുകൾ ഇല്ലാതാക്കി മാലിന്യം നീക്കം ചെയ്ത് പൂച്ചെടികൾ വച്ചുപിടിപ്പിച്ചു സൗന്ദര്യവൽക്കരിക്കും. പഞ്ചായത്തിനെ 100% യൂസർ ഫ്രീ ലഭ്യമാക്കുന്ന പഞ്ചായത്ത് ആക്കി മാറ്റും. പദ്ധതികൾക്ക് മുന്നോടിയായി പൊതുജന ബോധവൽക്കരണത്തിനായി കൂട്ട യോട്ടം, ഫ്ലാഷ് മോബ് തുടങ്ങിയവ സംഘടിപ്പിക്കുകയും വീടുകൾ തോറും ബോധവൽക്കരണം ലഘുലേഖ വിതരണം ചെയ്യുകയും ചെയ്യും.
സ്കൂളുകളുടെയും പൊതുസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ അവയുടെ പരിസരം മനോഹരമാക്കും. ഉദ്ഘാടനം ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിനു മാത്യു,ആരോഗ്യ വിദ്യാഭ്യാസ കമ്മറ്റി ചെയർപേഴ്സൺ ഫിജിന അലി,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേരി തോമസ്, മെമ്പർമാരായ എൻ, എം ജോസഫ്, ബിസിനി ജിജോ, സുമ ദാസ്, വിൽസൻ ഇല്ലിക്കൻ,സാബു മാധവൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥർ , വിവിധ സ്കൂളുകളിലെ അധ്യാപകർ,കുടുംബശ്രീ പ്രതിനിധികൾ, ഹരിത കർമ്മ സേനപ്രതിനിധികൾ,സഹകരണ സംഘം പ്രതിനിധി കൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.