Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഭാഗ്യക്കുറി വില കൂട്ടും; പ്രതിഷേധവുമായി ഐഎൻടിയുസി

07:08 PM Mar 13, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: ലോട്ടറി ടിക്കറ്റിന്റെ വില വർധിപ്പിക്കാനുള്ള ഗൂഢനീക്കം അവസാനിപ്പിക്കണമെന്ന് ആൾ കേരളാ ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ കുറെ നാളുകളായി എല്ലാ ടിക്കറ്റുകളുടെയും വില 50 രൂപയാക്കാനുള്ള ശ്രമം നടന്നുകൊണ്ടേയിരിക്കുകയാണ്. ഇതിനെതിരെ ലോട്ടറി തൊഴിലാളികളുടെ ശക്തമായ ചെറുത്തുനിൽപ്പാണ് ഉണ്ടായിട്ടുള്ളത്.
ഇന്നത്തെ സാഹചര്യത്തിൽ 40 രൂപയുടെ ടിക്കറ്റ് പോലും സാധാരണ തൊഴിലാളികളുടെ കൈവശം ദിവസവും അധികം വരുകയാണ്. ഓൺലൈൻ, എഴുത്ത് ലോട്ടറി, സെറ്റ്ലോട്ടറി, നിയമവിധേയമല്ലാതെ അന്യ സംസ്ഥാനങ്ങളിലേക്ക് ലോട്ടറി കടത്തൽ തുടങ്ങിയവയ്ക്ക് പരിഹാരം കാണാൻ സർക്കാരിന് കഴിയുന്നില്ല. ഒരു വിഭാഗം മാഫിയകൾ ടിക്കറ്റ് വിലകുറച്ചു വിൽക്കുന്നതുമൂലം സാധാരണക്കാരായ ലോട്ടറി തൊഴിലാളികൾക്ക് അവരുടെ തൊഴിൽ തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്. സർക്കാർ ഇതൊന്നും ശ്രദ്ധിക്കാതെ ഒരു വിഭാഗത്തിന്റെ താൽപര്യത്തിനനുസരിച്ച് ദോഷകരമായ പരിഷ്കാരങ്ങൾ കൊണ്ടുവന്ന മേഖലയെ നശിപ്പിക്കുകയാണെന്നും ഐഎൻടിയുസി കുറ്റപ്പെടുത്തി.
ടിക്കറ്റ് വില 50 രൂപയാക്കാനുള്ള നീക്കത്തിനെതിരെ ഡയറക്ടറേറ്റ് മാർച്ച് ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികൾ നടത്തുവാനും യോഗം തീരുമാനിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ലോട്ടറി ഡയറക്ടർക്ക് കത്തും നൽകി. ആൾ കേരളാ ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ച യോഗം ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡൻറ് വടക്കേവിള ശശി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ഒ.ബി.രാജേഷ്, മുഹമ്മദ് റാഫി, പിവി പ്രസാദ്, അമ്പലത്തറ മുരളീധരൻ നായർ, എസ്.സലാഹുദീൻ എന്നിവർ സംസാരിച്ചു.

Advertisement

Tags :
kerala
Advertisement
Next Article