Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി

11:17 AM Jan 31, 2024 IST | Online Desk
Advertisement

മധുര: പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന ഉത്തരവുമായി മദ്രാസ് ഹൈകോടതി. തമിഴ്‌നാട് എച്ച്.ആര്‍ ആന്‍ഡ് സി.ഇ ഡിപ്പാര്‍ട്ട്‌മെന്റിനാണ് നിര്‍ദേശം നല്‍കിയത്. ക്ഷേത്രത്തിലെ കൊടിമരത്തിനപ്പുറം അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്നാണ് ഉത്തരവ്.

Advertisement

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസ് ശ്രീമതിയാണ് ഉത്തരവിറക്കിയത്. ക്ഷേത്രം വിനോദസഞ്ചാര കേന്ദ്രമല്ലെന്ന് അവര്‍ വ്യക്തമാക്കി. തടസങ്ങളില്ലാതെ ആരാധന നടത്താന്‍ ഹിന്ദുക്കള്‍ക്ക് അവസരമൊരുക്കണമെന്നും ഉത്തരവില്‍ പറയുന്നു.പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ നീക്കിയതിനെതിരായി ഡി. സെന്തില്‍കുമാര്‍ എന്നയാള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് ബോര്‍ഡ് സ്ഥാപിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

അതേസമയം, പഴനിക്ഷേത്രത്തില്‍ വിശ്വാസമുള്ള അഹിന്ദുവായ ഒരാള്‍ എത്തുകയാണെങ്കില്‍ അവര്‍ക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ചും കോടതി വിധിയില്‍ പരാമര്‍ശമുണ്ട്. ഹിന്ദുമതത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും പിന്തുടരാന്‍ തയാറാണെന്ന് അറിയിച്ചെത്തുന്ന അഹിന്ദുവായ ആള്‍ക്ക് പ്രവേശനം അനുവദിക്കാവുന്നതാണെന്ന് വിധിയില്‍ പറയുന്നു. ഇത്തരത്തില്‍ എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശമുണ്ട്.

Advertisement
Next Article