മന്ത്രി വീണ ജോർജ് സിപിഎമ്മിലേക്ക് ക്ഷണിച്ചയാൾ അനധികൃത മദ്യക്കച്ചവടത്തിന് പിടിയിലായി
12:47 PM Oct 04, 2024 IST | Online Desk
Advertisement
മന്ത്രി വീണാജോര്‍ജും സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും ചേര്‍ന്ന് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചയാള്‍ അനധികൃത മദ്യക്കച്ചവടത്തിന് പിടിയിലായി. മലയാലപ്പുഴ സ്വദേശി സുധീഷിനെയാണ് മൈലാടുംപാറയില്‍നിന്ന് കോന്നി എക്‌സൈസ് സംഘം പിടികൂടിയത്. ഏഴ് ലിറ്റര്‍ വിദേശമദ്യവും ഇയാളുടെ പക്കല്‍നിന്ന് കണ്ടെടുത്തു. അസിസ്റ്റന്റ് എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ ബിനു ഫിലിപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Advertisement