മങ്കൊമ്പ് കേന്ദ്രം ഇനി എം.എസ്.സ്വാമിനാഥൻ്റെ പേരിൽ
03:42 PM Jan 25, 2024 IST
|
Veekshanam
Advertisement
കേരള കാർഷിക സർവകലാശാലയുടെ കീഴിൽ മങ്കൊമ്പിലുള്ള നെല്ല് ഗവേഷണ കേന്ദ്രം ഇനി മുതൽ ഡോ.എം.എസ്.സ്വാമിനാഥൻ്റെ പേരിൽ അറിയപ്പെടും. ഇതിനുള്ള ഉത്തരവ് ഇന്ത്യയിലെ ഹരിത വിപ്ലവത്തിൻ്റെ പിതാവിനുള്ള കേരളത്തിൻ്റെ ആദരവായ ഈ നാമകരണത്തിനുള്ള ഉത്തരവ് കാർഷിക സർവകലാശാല പുറത്തിറക്കി.എം.എസ്. സ്വാമിനാഥൻ നെല്ല് ഗവേഷണകേന്ദ്രം എന്നായിരിക്കും സ്ഥാപനം ഇനി മുതൽ അറിയപ്പെടുക. നവംബർ 18 ന് മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രത്തിൽ നടന്ന സ്വാമിനാഥൻ അനുസ്മരണ യോഗത്തിൽ കൃഷിമന്ത്രി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. 1940-ൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിൻ്റെ സഹായത്തോടെ സ്ഥാപിതമായതാണ് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം.1972-ൽ കാർഷിക സർവകലാശാല രൂപവൽക്കരിച്ചപ്പോൾ കേന്ദ്രം സർവകലാശാലയുടെ കീഴിലായി.ഉമ ഉൾപ്പെടെയുള്ള നിരവധി നെല്ലിനങ്ങൾ ഈ കേന്ദ്രത്തിൻ്റെ സംഭാവനയാണ്.
Advertisement
Next Article