For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ദുരിതാശ്വാസനിധിയിൽ വയനാടിന് കിട്ടുന്ന പണം വയനാടിന് തന്നെ ചെലവഴിക്കണം; പ്രതിപക്ഷ നേതാവ്

08:09 PM Aug 06, 2024 IST | Online Desk
ദുരിതാശ്വാസനിധിയിൽ വയനാടിന് കിട്ടുന്ന പണം വയനാടിന് തന്നെ ചെലവഴിക്കണം  പ്രതിപക്ഷ നേതാവ്
Advertisement

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന പണം വയനാടിനു വേണ്ടി മാത്രമെ വിനിയോഗിക്കുവെന്ന് ഉറപ്പുവരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. 2018- ലെ പ്രളയകാലത്ത് ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണം മറ്റു പല കാര്യങ്ങൾക്കും ചെലവഴിച്ചിട്ടുണ്ട്. അതിനാൽ വയനാട്ടിലെ ഏതെല്ലാം കാര്യങ്ങൾക്ക് ആ പണം ഉപയോഗിച്ചുവെന്ന് വ്യക്തമാക്കണമെന്നും ഈ വിഷയം രാഷ്ട്രീയ വിവാദമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വി. ഡി. സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Advertisement

ദുരിതാശ്വാസ നിധി വിനിയോഗം സംബന്ധിച്ച് നിയമസഭയിലെ ചോദ്യങ്ങൾക്ക് പോലും സർക്കാരിന്റെ ഭാഗത്തു നിന്ന് വ്യക്തമായ മറുപടി കിട്ടിയിട്ടില്ല. അതുകൊണ്ടാണ് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകില്ലെന്നും പകരം രണ്ട് വീടുകൾ നിർമ്മിച്ച് നൽകാമെന്നും പറഞ്ഞയാൾക്കെതിരെ കേസെടുത്തത്എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

നല്ല കാര്യത്തിന് വേണ്ടി ഉപയോഗിക്കുമെന്ന ധാരണയിലാണ് യുഡിഎഫ് എംഎൽഎമാർ ഒരു മാസത്തെ ശമ്പളം നൽകാൻ തീരുമാനിച്ചതെന്നും കഴിഞ്ഞ തവണത്തേതു പോലുള്ള സംഭവം ഇത്തവണ നടക്കില്ലെന്ന് സർക്കാർ ഉറപ്പ് വരുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് ഞാൻ പറഞ്ഞെന്ന തരത്തിലുള്ള സ്ക്രീൻ ഷോട്ട് സിപിഎമ്മുകാരാണ് പ്രചരിപ്പിച്ചതെന്നും അല്ലാതെ പണം നൽകരുതെന്ന് ഞങ്ങൾ ആരും പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Tags :
Author Image

Online Desk

View all posts

Advertisement

.