For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മകളുടെ കഴുത്തറുത്ത ശേഷം അമ്മ ജീവനൊടുക്കി

11:58 AM Jun 01, 2024 IST | ലേഖകന്‍
മകളുടെ കഴുത്തറുത്ത ശേഷം അമ്മ ജീവനൊടുക്കി
Advertisement
Advertisement

തിരുവനന്തപുരം: മകളുടെ കഴുത്തറുത്ത ശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. നെയ്യാറ്റിൻകര ആരക്കുന്ന് സ്വദേശി ലീല (77) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൾ ബിന്ദുവിനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകളെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയാണ് ലീല ജീവനൊടുക്കിയത്.
ലീലയുടെയും ബിന്ദുവിന്‍റെയും ഭര്‍ത്താക്കന്മാര്‍ നേരത്തെ മരിച്ചിരുന്നു. ഇവര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ നൽകുന്ന വിവരം. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. ഇൻക്വസ്റ്റിന് ശേഷം ലീലയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.