യുവ ഡോക്ടറുടെ കൊലപാതകം; രാജ്യവ്യാപക പ്രതിഷേധവുമായി മെഡിക്കൽ അസോസിയേഷൻ
കൊൽക്കത്ത: കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറുടെ ബലാൽസംഗ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ. സർക്കാർ ആശുപത്രികളിൽ ഒ പി സേവനങ്ങൾ അടച്ചിടാൻ ആഹ്വാനം. ഇന്ന് രാത്രി 11.55 മുതൽ ഒ പി കൾ അടച്ചിടാൻ ആണ് നിർദ്ദേശം.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ 3 ഹർജികളാണ് ഉള്ളത്. ഹർജികൾ ഇന്ന് കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ടി എസ് ശിവഗ്നനം അധ്യക്ഷനായ ബഞ്ചണ് പരിഗണിക്കുന്നത്. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടർ നേരിട്ടത് ക്രൂര പീഡനമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്വകാര്യഭാഗങ്ങളിൽ അടക്കം ക്രൂരമായ പീഢനമാണ് നടന്നിട്ടുള്ളത്. ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിട്ടുള്ള രക്തസ്രാവം ബലപ്രയോഗത്തിന്റെ കാഠിന്യം സൂചിപ്പിക്കുന്നുവെന്നും ചേര്ത്തു നില്ക്കാൻ ശ്രമിച്ചത് കൂടുതൽ മർദ്ദനത്തിന് ഇടയാക്കിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.