Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: ജീവനക്കാരെ പുകമറയില്‍ നിര്‍ത്തി അവഹേളിക്കരുത്; അനര്‍ഹരുടെ പേര് വിവരം പുറത്ത് വിടണം; ചവറ ജയകുമാര്‍

08:13 PM Dec 02, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ സർക്കാർ ജീവനക്കാരുമുണ്ടെന്ന് വ്യാപകമായി പ്രചരിപ്പിക്കുന്ന സര്‍ക്കാര്‍ അനര്‍ഹരായവരുടെ ലിസ്റ്റ് പുറത്തു വിടാന്‍ തയ്യാറാകണമെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ ആവശ്യപ്പെട്ടു. പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന ആരേയും സംരക്ഷിക്കേണ്ട ബാധ്യത സര്‍വ്വീസ് സംഘടനകള്‍ക്കും പൊതു സമൂഹത്തിനും ഇല്ല. പെന്‍ഷന്‍ തുക തട്ടിയെടുത്തവരുടെ കൈയില്‍ നിന്ന് പണം തിരികെ ഈടാക്കുന്നത് മാത്രമല്ല ക്രിമിനല്‍ ചട്ടങ്ങള്‍ പ്രകാരം കേസ്സെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പേര് വിവരങ്ങള്‍ രഹസ്യമായി വയ്ക്കുന്നത് സര്‍ക്കാരിന്‍റെ ഇഷ്ടക്കാരെ സംരക്ഷിക്കാനാണെന്ന് പരക്കെ ആക്ഷേപമുണ്ട്. ഇത് പരിഹരിക്കണം.
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ മൊത്തം ആരോപണത്തിന്‍റെ കരിനിഴലിലാണ്. ചെയ്യാത്ത കുറ്റത്തിന് മറുപടി പറയേണ്ടി വരുന്ന ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് നേരിടുന്നത്. സ്പാര്‍ക്കുവഴി ശമ്പളം വാങ്ങുന്നവരില്‍ താത്ക്കലികമായി നിയമനം നേടിയവര്‍ വരെയുണ്ട്. പി.എസ്.സിയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു വഴിയല്ലാതെ സര്‍വ്വീസില്‍ കയറിയ രണ്ട് ലക്ഷത്തോളം പേരില്‍ ആരെങ്കിലുമാണോ ഇത്തരത്തില്‍ പണം കൈപ്പറ്റിയതെന്ന് അന്വേഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement

ആരോപണം ഉന്നയിക്കുന്നതല്ലാതെ കളങ്കിതരുടെ പേര് പുറത്തു വിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ദുരൂഹമാണ്.  68 ലക്ഷത്തോളം ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരില്‍ 1458 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണ് എന്നാണ് പറയുന്നത്.  ഇതിന്‍റെ സത്യാവസ്ഥ പുറത്തു വിട്ടേ മതിയാകൂ. കേരളത്തിലെ മൊത്തം ജീവനക്കാരേയും ആരോപണ നിഴലില്‍ നിര്‍ത്തി സര്‍ക്കാരിന് ഇതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന്  കൈകഴുകാന്‍ കഴിയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തി പല തട്ടുകളില്‍ പരിശോധന നടത്തിയാണ് പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്.  ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കാതെ ഇത് സാധ്യമല്ല. അപേക്ഷകരുടെ ആധാര്‍ വിവരങ്ങള്‍ പരിശോധിച്ച് സര്‍ക്കാരിന്‍റെ മറ്റ് ആനുകൂല്യങ്ങള്‍ വാങ്ങുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടത് സര്‍ക്കാര്‍ സംവിധാനങ്ങളാണ്.തദ്ദേശ  സ്ഥാപനങ്ങളിലെ രാഷ്ട്രീയ നേതൃത്വത്തിന്‍റെ ഇടപെടലുകളും അന്വേഷിക്കണം.  അനര്‍ഹരെ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍, ആ തദ്ദേശ സ്ഥാപനത്തിന്‍റെ പ്രതിനിധികള്‍ക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. ക്ഷേമ പെന്‍ഷനിലെ എല്ലാ ദുരൂഹതകളും പുറത്ത് കൊണ്ടു വരാന്‍ അനര്‍ഹരുടെ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Tags :
kerala
Advertisement
Next Article