For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

തരംഗമായി മുംബൈ ഇന്ത്യന്‍സിന്റെ പുതിയ ടീം വീഡിയോ

രോഹിത്തും ഹാര്‍ദ്ദിക്കും ഒരു ഫ്രെയിമില്‍
11:55 AM Mar 19, 2024 IST | Online Desk
തരംഗമായി മുംബൈ ഇന്ത്യന്‍സിന്റെ പുതിയ ടീം വീഡിയോ
Advertisement

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് പുറത്തിറക്കിയ പുതിയ ടീം വീഡിയോ വൈറലാകുന്നു. 'ഹര്‍ ധഡ്കന്‍, ഹര്‍ ദില്‍ യേ ബോലേ മുംബൈ മേരി ജാന്‍' (ഓരോ ഹൃദയവും ഹൃദയമിടിപ്പും പറയുന്നു, മുംബൈ എന്റെ ജീവനാണ്) എന്ന ക്യാപ്ഷനോടെയാണ് മുംബൈ ഇന്ത്യന്‍സ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിനും ടീം ഉടമ നിതാ അംബാനിക്കുമൊപ്പം ഫ്രാഞ്ചൈസിലെ എല്ലാ താരങ്ങളും അണിനിരന്ന വീഡിയോ നിമിഷങ്ങള്‍ക്കുള്ളിലാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Advertisement

ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയുടെ അവസാന 32 സെക്കന്‍ഡുകളാണ് ഇപ്പോള്‍ ആരാധകശ്രദ്ധ പിടിച്ചുപറ്റുന്നത്. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പുതിയ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഒരൊറ്റ ഫ്രെയിമില്‍ വരുന്നതാണ് ആരാധകരെ ഏറെ ഹരംകൊള്ളിക്കുന്നത്. വിവാദമായ ക്യാപ്റ്റന്‍സി മാറ്റത്തിന് ശേഷം ആദ്യമായാണ് ഇരുവരും ഒരു ഫ്രെയിമില്‍ എത്തുന്നത്.

Tags :
Author Image

Online Desk

View all posts

Advertisement

.