നവവധുവിനെ ഭർത്തൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
11:23 AM Aug 26, 2024 IST | Online Desk
Advertisement
ആലപ്പുഴ: ആലപ്പുഴയിൽ ഭർത്തൃഗൃഹത്തിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി.മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭർത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങിവന്നപ്പോഴാണ് ആസിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവിന്റെ മരണത്തിൽ ദുഃഖിതയാണെന്നും പിതാവിനൊപ്പം പോകാൻ താൽപര്യവുമുണ്ടെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ആസിയയുടെ പിതാവ്, വിവാഹത്തിന് ഒരു മാസം മുമ്പ് മരണപ്പെട്ടിരുന്നു. നാല് മാസം മുമ്പായിരുന്നു ആസിയയുടെ വിവാഹം. മൂവാറ്റുപുഴയിൽ ഡെന്റൽ ടെക്‌നിഷ്യനായി ജോലി ചെയ്യുകയായിരുന്നു ആസിയ. ഭർത്താവ് മുനീർ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Advertisement